എ ഐ ബി ബാങ്കിലെ 550 ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

ഗാല്‍വേ: കോ-ഗാല്‍വേ ആസ്ഥാനമായ എ ഐ ബി ബാങ്കില്‍ നിന്നും ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുന്ന വ്യക്തി വിവരങ്ങളാണ് ചോര്‍ന്നത്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട 550 അക്കൗണ്ട് ഉടമകള്‍ക്ക് കഴിഞ്ഞ മാസം ബാങ്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. ബാങ്ക് ജീവനക്കാരിയുടെ കൈവശം ഉണ്ടായിരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബാങ്കിന്റെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് മറ്റു ശാഖകളിലേക്ക് സഞ്ചരിക്കവേ നഷ്ട്ടപെടുകയായിരുന്നു.

ഉപഭോക്താക്കളുടെ പേരുകള്‍, അക്കൗണ്ട് നമ്പര്‍, അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക, ലോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയ വ്യക്തി വിവരങ്ങള്‍ അടങ്ങിയ ഫയലാണ് നഷ്ട്ടപെട്ടിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ബാങ്കിന്റെ ഡേറ്റ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് ബാങ്ക് ഉടന്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഉപഭോക്താക്കളുടെ അക്കൗണ്ട് ഉടന്‍ തന്നെ മരവിപ്പിക്കുകയും ചെയ്തു.

ഉടമകളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതില്‍ ക്ഷമ ചോദിക്കുന്നതാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയ അടിയന്തിര നോട്ടീസില്‍ ബാങ്ക് അറിയിച്ചിട്ടുള്ളത്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട അക്കൗണ്ടില്‍ നിന്നും പണം നഷ്ടപെട്ടിട്ടില്ലെന്നും ബാങ്ക് ഉടമകളെ അറിയിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ ഇടയായ സാഹചര്യത്തില്‍ ബാങ്ക് ജീവനക്കാരിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി എ ഐ ബി ബാങ്ക് വ്യക്തമാക്കി.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: