കില്ലെര്‍ണി നാഷണല്‍ പാര്‍ക്കില്‍ പോകുന്നവരുടെ ശ്രദ്ധക്ക്

കെറി: നയന മനോഹരമായ കാഴ്ചകള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച കില്ലര്‍ണി നാഷണല്‍ പാര്‍ക്കില്‍ പോകുന്നവര്‍ പ്രത്യക സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കെറി കൗണ്ടി കൗണ്‍സില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നാഷണല്‍ പാര്‍ക്കിലെത്തിയ ടൂറിസ്റ്റുകള്‍ മടങ്ങിയെത്താന്‍ കഴിയാതെ റോഡന്റോണ്‍ കാടുകള്‍ക്കുള്ളില്‍ അകപ്പെടുകയായിരുന്നു. 26,000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പാര്‍ക്കില്‍ നിന്നും വഴിതെറ്റി കാടിനുള്ളില്‍ അകപ്പെട്ട ഇവരെ സുരക്ഷാ സേന കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഹെലികോപ്റ്ററില്‍ ടൂറിസ്റ്റുകളെ കണ്ടെത്താനുള്ള സേനയുടെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ക്കിന്റെ മുക്കിലും മൂലയിലും തിരച്ചില്‍ വ്യാപിപ്പിച്ചാണ് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞത്. പാര്‍ക്കിലെ തടാകത്തോട് ചേര്‍ന്ന് 8 മീറ്ററോളം നീളത്തില്‍ തിങ്ങി വളരുന്ന റോഡന്റോണ്‍ ചെടികള്‍ തിരച്ചിലിന് തടസം സൃഷ്ടിക്കുമാകയായിരുന്നു.

അനിയന്ത്രിതമായി വളരുന്ന ഇത്തരം ചെടികള്‍ വെട്ടിമാറ്റാന്‍ വര്‍ഷാ വര്‍ഷങ്ങളില്‍ പാര്‍ക്ക് അധികൃതര്‍ ശ്രമിക്കുണ്ടെങ്കിലും വെട്ടിമാറ്റുന്നതിനനുസരിച്ച് ഇവ പടര്‍ന്ന് പന്തലിച്ച് സന്ദര്‍ശകര്‍ക്ക് തടസം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കില്ലെര്‍ണി നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ പാര്‍ക്ക് അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവെക്കാതെ ഏറെ ദൂരം സഞ്ചരിക്കുന്നത് അപകടകരമാണ്. ഒരു പക്ഷെ പോയ വഴിയേ തിരിച്ചു വരന്‍ കഴിയാതെ വഴി തെറ്റിയേക്കാമെന്നും മുന്നറിപ്പ് ഉണ്ട്.

ഡി കെ

Share this news

Leave a Reply

%d bloggers like this: