കോര്‍ക്കില്‍ കൃപാഗ്‌നി 2017 കുടുംബധ്യാനത്തിന് തുടക്കമായി.

കോര്‍ക്ക് : സീറോ മലബാര്‍ സഭ, കോര്‍ക്ക്, അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍, യു.കെ സെഹിയോന്‍, മിനിസ്ട്രി, നയിക്കുന്ന കുടുംബധ്യാനം, ബഹുമാനപെട്ട സോജി അച്ഛന്റെ നേത്രത്വത്തില്‍ തുടക്കം കുറിച്ചു, ഇന്ന് സെപ്റ്റംബര്‍ 16 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് കുടുംബ ധ്യാനം നടത്തപ്പെടുന്നത്.വചനം നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു.ആമുഖ പ്രഭാഷണത്തില്‍ വിശ്വാസവളര്‍ച്ചയുടെ തലങ്ങളാണ് കൂടുതലായും അച്ചന്‍ അനുസ്മരിപ്പിച്ചത്. കുടുംബത്തോടൊപ്പം ദൈവകൃപ അനുഭവിച്ച് വളരുവാന്‍ നാം ദൈവ വചനത്താല്‍ ശക്തിപ്പെടേണ്ടതുണ്ട്, ഇതിനായി നമ്മെ സഹായിക്കുന്ന വചനാധിഷ്ഠടിത ക്ലാസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ കൃപാഗ്‌നി 2017ഇല്‍ സംബന്ധിച്ചു് ദൈവാനുഭവമുള്ള കുടുംബങ്ങളായി വളരുവാന്‍ നിങ്ങളേവരെയും ദൈവനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

ഫാ.സിബി അറയ്ക്കല്‍, ( ചാപ്ലിന്‍, സീറോ മലബാര്‍ സഭ കോര്‍ക്ക്) 0892319271

 

ഡിനോ ജോര്‍ജ് (PRO)0872140558

വെന്യൂ അഡ്രസ്സ്,

ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്,

ക്ലോഹീന്‍, ബ്ലാര്‍ണീ റോഡ്, കോര്‍ക്ക്.

 

Share this news

Leave a Reply

%d bloggers like this: