വരണ്ട കാലാവസ്ഥ തുടരുന്ന അയര്‍ലണ്ടില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മഴക്ക് സാധ്യത

ഡബ്ലിന്‍: രാജ്യ വ്യാപകമായി വരണ്ട കാലാവസ്ഥ തുടരുന്നതിനിടയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുകയാണ്. മൂടല്‍ മഞ്ഞും ചാറ്റല്‍ മഴയും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ ചെറിയ തോതിലുള്ള മഴ പെയ്യുമെന്നും അറിയിപ്പുണ്ട്.

രാജ്യത്ത് ഏറ്റവും കൂടിയ താപനില 15 ഡിഗ്രി മുതല്‍ 18 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരദേശത്ത് നിന്നും അടിക്കുന്ന കാറ്റ് താപനിലയില്‍ കുറവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. രാത്രി സമയങ്ങളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

4 മുതല്‍ 7 വരെ താപനില രാത്രിയില്‍ കൂടിയും കുറഞ്ഞും അനുഭവപ്പെടുന്നുണ്ട്. വ്യാപകമായ മഴക്ക് യാതൊരു വിധ സാധ്യതകളുമില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോനാട്ട്, മണ്‍സ്റ്റര്‍, വെസ്റ്റ് അള്‍സ്റ്റര്‍ എന്നിവിടങ്ങളിലാണ് ചാറ്റല്മഴക്ക് സാധ്യതയുള്ളത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: