5 നഗരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളാണ് അയര്‍ലന്‍ഡിന് ആവശ്യം: ഐ.സി.ടി.യു

ഡബ്ലിന്‍: അയര്‍ലണ്ടിലെ 5 നഗരങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സാമൂഹിക പുനരധിവാസ പദ്ധതി ഉടന്‍ തയ്യാറാക്കണമെന്ന് ഐറിഷ് കോണ്‍ഗ്രസ്സ് ഓഫ് ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. ഭവന മന്ത്രാലയം പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ എല്ലാ നഗരങ്ങളിലും സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍ നടപ്പിലാക്കിയാല്‍ ഭവന പ്രതിസന്ധി ഉണ്ടാവില്ലെന്ന് സംഘടന പറയുന്നു. ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, ലീമെറിക്ക്, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളില്‍ പുനരധിവാസം നടപ്പാക്കുമ്പോള്‍ അയര്‍ലണ്ടിലെ മുക്കാല്‍ ഭാഗത്തോളം ഭവന പ്രതിസന്ധി ഇല്ലാതാവുമെന്ന് ഐ.സി.ടി.യു വക്താവ് മെക്ഡാറഡോയല്‍ നിര്‍ദ്ദേശിക്കുന്നു.

ഭവന നിര്‍മ്മാണ ടെണ്ടര്‍ സ്വകാര്യ കമ്പനികള്‍ക്ക് പൂര്‍ണമായും വിട്ടു കൊടുക്കാത്ത തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കപെട്ടാല്‍ മാത്രമേ അര്‍ഹരായവര്‍ക്ക് താമസ സൗകര്യം യാഥാര്‍ഥ്യമാക്കാന്‍ കഴിയുകയുള്ളു. തുല്യമായി വിതരണം ചെയ്യപ്പെടുന്ന ഇത്തരം ഹൗസിങ് യൂണിറ്റുകളാണ് അയര്‍ലന്‍ഡിന് ഇന്ന് ആവശ്യമുള്ളത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചുകൊണ്ട് ഭവന യൂണിറ്റുകള്‍ സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുക്കാന്‍ പാടില്ലെന്നാണ് ഐ.സി.ടി.യു വാദം. സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ ഭവന മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ടെന്നും ഐ.സി.ടി.യു അഭിപ്രായപ്പെട്ടു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: