കലുഷിതമായ കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ‘വെതര്‍ ആപ്ലിക്കേഷന്‍’ തയ്യാറാവുന്നു

ഡബ്ലിന്‍: ഡോണിഗലില്‍ ഉണ്ടായ പ്രളയക്കെടുതി പ്രദേശം സന്ദര്‍ശിച്ച മന്ത്രി കെവിന്‍ ബോക്സര്‍ ഉറച്ച ഒരു തീരുമാനവുമായിട്ടാണ് തിരിച്ചു പോയത്. പ്രക്ഷുബ്ധമായ കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ സ്മാര്‍ട്ട് ഫോണില്‍ ഒരു വെതര്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയാല്‍ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. അടിയന്തിര സമയങ്ങളില്‍ ജനങ്ങള്‍ക്ക് ഫോണിലൂടെ ഇത്തരം ജാഗ്രത നിര്‍ദ്ദേശം നല്‍കുന്ന ആപ്പുകള്‍ യു.കെയിലും യു.എസിലും നിലവിലുണ്ട്.

മുന്‍കൂട്ടി അറിയിക്കുന്ന ഇത്തരം അറിയിപ്പുകള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഉണ്ടാവുന്ന ഭീഷണിയെ നേരിടാന്‍ പ്രാപ്തമാക്കും. കാലാവസ്ഥ നാശം വിതക്കുന്ന ദുര്‍ബല മേഖലയില്‍ ജീവിക്കുന്നവര്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്താനും ഇതിലൂടെ കഴിയും. അയര്‍ലന്‍ഡ് പോലുള്ള രാജ്യത്ത് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കാന്‍ ഇത്തരം സാങ്കേതിക ക്രമീകരണങ്ങള്‍ ഇല്ലാത്തതില്‍ മന്ത്രി പരിതപിക്കുക കൂടി ചെയ്തു. ടെക്നോളജിയുടെ ഏറ്റവും നല്ല വശങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉടന്‍ തന്നെ ഈ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി കെവിന്‍ ബോക്സര്‍ ഉറപ്പ് നല്‍കി.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: