മഹദ് വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

 

ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ മികച്ച വ്യവസായികളില്‍ ഇന്ത്യയില്‍ നിന്നും മൂന്ന് പേര്‍ ഇടം പിടിച്ചു. ആര്‍സലോ മിത്തലിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തല്‍. ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോ സിസ്റ്റംസിന്റെ സഹസ്ഥാപകന്‍ വിനോദ് ഖോസ്ല എന്നിവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യക്കാര്‍. ഫോബ്‌സ് മാസികയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രത്യേക പട്ടിക പുറത്തിറക്കിയത്.

യു.എസ് പ്രസിഡന്റും വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ന്യൂസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ റൂപര്‍ട്ട് മര്‍ഡോക്ക്, ഫെയ്‌സ് ബുക്ക് സഹസ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്, ടെസ്ല സ്ഥാപകന്‍ എലണ്‍ മസ്‌ക്, സെല്‍ ടെക്‌നോളജീസ് സ്ഥാപകന്‍ മൈക്കല്‍ ഡെല്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് പ്രമുഖര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: