2018 ലെ നീലക്കുറിഞ്ഞി വസന്തം മൂന്നാറില്‍ വരവറിയിച്ചു

 

നീലവസന്തത്തി?െന്റ വരവറിയിച്ച് രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂത്തു. അപൂര്‍വമായി പൂത്തിരിക്കുന്ന നീലക്കുറിഞ്ഞി കാണുന്നതിന് സഞ്ചാരികള്‍ നിരവധിയാണ് എത്തുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം ഇനി 2018ലാണ് എത്തുക. എന്നാല്‍, കുറിഞ്ഞിവസന്തത്തെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നതിനിടയാണ് വലിയ വസന്തത്തി?െന്റ വരവറിയിച്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാജമലയിലെ മലനിരയില്‍ അങ്ങിങ്ങായി നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നത്. 2018 ഓഗസ്റ്റിലെ അടുത്ത കുറിഞ്ഞി പൂക്കാലത്തിന് മുന്നോടിയായാണിത്. പൂത്തു കഴിഞ്ഞാലുടന്‍ നശിച്ചുപോകുന്ന കുറിഞ്ഞി ചെടികളുടെ വിത്തുകള്‍ അടുത്ത പൂക്കാലത്തിന് ഏതാനുംവര്‍ഷം മുന്‍പു മാത്രമാണ് വീണ്ടും കിളിര്‍ക്കുന്നത്.

രാജ്യത്തെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മൂന്നാര്‍. യാത്രയെ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കെലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണിത്. കടുത്ത മഞ്ഞും മൂന്നാറിലെ പ്രകൃതി സൗന്ദര്യവും ആസ്വദിക്കുന്നതിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നായി നിരവധി സഞ്ചാരികളാണ് എത്തുന്നത്.

പച്ച വിരിച്ച പുല്‍മേടുകളില്‍ മേഞ്ഞു നടക്കുന്ന വരയാടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിലവിലുള്ള കാലാവസ്ഥയില്‍ നേര്‍ത്ത ചാറ്റല്‍മഴയും നിലയ്ക്കാത്ത കാറ്റുമാണുള്ളത്. ഒപ്പം മഴക്കാലം സജീവമായതോടെ മലമുകളില്‍നിന്നും താഴേയ്ക്ക് പതിക്കുന്നവെള്ളച്ചാട്ടങ്ങളും പ്രകൃതി മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. പ്രകൃതി മനോഹാരിതയുടെ സംഗമ ഭൂമിയായ രാജമലയിലേയ്ക്ക് ശക്തമായി പെയ്യുന്ന മഴയിലും സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

ഹൈറേഞ്ചില്‍ കാണപ്പെടുന്ന 40 കുറിഞ്ഞി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സ്പ്രെ ബലാന്തസ് കുന്തിയാനസ് എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. 2006 ലാണ് മൂന്നാറില്‍ അവസാനമായി നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. 2006 ല്‍ നീലകുറിഞ്ഞി പൂത്ത സമയത്ത് ഇവിടേക്ക് 10 ലക്ഷത്തിലധികം സഞ്ചാരികള്‍ കുറിഞ്ഞിമലയിലേക്കും മൂന്നാറിലേക്കുമായി എത്തുകയുണ്ടായി. ഇത്തവണയും പതിന്‍മടങ്ങ് സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: