ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; പാകിസ്താന്‍ ഇപ്പോള്‍ ‘ടെററിസ്താന്‍’ എന്ന് ഇന്ത്യ

 

ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കുകയും ഇന്ത്യ ശീതയുദ്ധതന്ത്രം പയറ്റുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്ത പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി. ന്യൂയോര്‍ക്കില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് എന്ന പഠനകേന്ദ്രത്തില്‍ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ തുറന്ന വെല്ലുവിളി. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യന്‍ സംഘത്തിന്റെ സെക്രട്ടറി ഈനം ഗംഭീര്‍ ചുട്ടമറുപടി നല്‍കിയത്. ഭീകരതയെ വളര്‍ത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പാകിസ്താന്‍ ‘ടെററിസ്ഥാന്‍’ ആയി മാറിയെന്ന് ഈനം ഗംഭീര്‍ പറഞ്ഞു.

കശ്മീരില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേകസംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ആരോപിച്ചിരുന്നു. ഒസാമാ ബിന്‍ ലാദന്‍ അടക്കമുള്ള ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയ രാജ്യം ഭീകരതയെക്കുറിച്ചും ചതിയെക്കുറിച്ചും സംസാരിക്കുന്നത് അസാധാരണമാണെന്നും ഈനം ഗംഭീര്‍ വ്യക്തമാക്കി. ഭീകരവാദത്തിന്റെ പര്യായം തന്നെയായി ഇപ്പോള്‍ മാറിയ പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ ‘ടെററിസ്ഥാന്‍’ആണ്. ആഗോളഭീകരവാദത്തിന്റെ ഉത്പാദനവും കയറ്റുമതിയും നടത്തുന്ന രാജ്യമായി ഇന്ത്യന്‍ സെക്രട്ടറി പറഞ്ഞു.

മിന്നല്‍ ആക്രമണം പോലുള്ള പരിമിതയുദ്ധങ്ങള്‍ക്ക് ഇന്ത്യ തുനിഞ്ഞാല്‍ ഹ്രസ്വദൂര ആണവായുധങ്ങള്‍കൊണ്ടു തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസി വെല്ലുവിളിച്ചിരുന്നു. ഇതിനും ഇന്ത്യ മറുപടി നല്‍കി. സൈനിക നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ നല്‍കുകയും ഭീകരവാദിനേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കുകയുമാണ് പാകിസ്താന്‍ ചെയ്യുന്നത്. ഈ നിലപാട് സ്വീകരിക്കുന്ന പാകിസ്താന് ഭീകരതയെ കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളതെന്നും ഇന്ത്യന്‍ സെക്രട്ടറി ചോദിച്ചു.

ജമ്മു- കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് അങ്ങനെ ആയിരിക്കുകയും ചെയ്യും. ഇക്കാര്യം പാകിസ്താന്‍ മനസ്സിലാക്കണം. ആയുധങ്ങളുമായി ഭീകരര്‍ റോന്ത് ചുറ്റുകയാണ് പാകിസ്താനില്‍. ആ പാകിസ്ഥാന് ഇന്ത്യയുടെ കശ്മീര്‍ നിലപാടിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ പാകിസ്താന് സാധിക്കില്ലെന്നും ഇന്ത്യന്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

പാകിസ്താനില്‍ നിന്നുളള ആണവായുധത്തെ പ്രതിരോധിക്കാന്‍ ശീതയുദ്ധ തന്ത്രത്തെ പ്രയോഗിച്ചു വരുന്ന ഇന്ത്യ. പരമ്പരാഗത ആയുധങ്ങള്‍ മിസൈലുകള്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അബ്ബാസി ആരോപിച്ചു. പാക് പ്രധാനമന്ത്രിയുടെ ഓരോ പ്രസ്താനവനയ്ക്കും അതേനാണയത്തില്‍ മറുപടി നല്‍കിയായിരുന്നു ഇന്ത്യന്‍ സെക്രട്ടറി ഈനം ഗംഭീറിന്റെ പ്രസംഗം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: