ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14-ന്

ഡബ്ലിന്‍ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സും ഡബ്ലിന്‍ ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ക്ലബും ചേര്‍ന്ന് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു. രണ്ടാമത് ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 14, ശനിയാഴ്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് നടക്കുക.

ലീഗ്, ലെഷര്‍ വിഭാഗങ്ങളില്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ടീമുകള്‍ക്കാണ് മത്സരിക്കാന്‍ അവസരം. ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം.

കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്ട്രേഷനും ബന്ധപെടുക: കിഷോര്‍ ജോര്‍ജ് (0899671675) , സാബു ഏലിയാസ് (0899562000), സജി ജേക്കബ് (0876286281)

 

Share this news

Leave a Reply

%d bloggers like this: