മഴയും വെയിലും: വാരാന്ത്യത്തില്‍ സമ്മിശ്ര കാലാവസ്ഥ

 

ഡബ്ലിന്‍: തെളിച്ചമാര്‍ന്ന അന്തരീക്ഷം മേഘാവൃതമാവുന്ന കാഴ്ചയാണ് കിഴക്കന്‍ അയര്‍ലണ്ടില്‍ കാണാന്‍ കഴിയുന്നത്. ഇന്ന് രാവിലെ ഉണ്ടായ ചാറ്റല്‍ മഴ കിഴക്കിനെ ലക്ഷ്യമാക്കിയതിനെ തുടര്‍ന്ന് ഉച്ച തിരിഞ്ഞും മഴ പെയ്‌തേക്കാമെന്ന് മെറ്റ് എറാന്റെ റിപ്പോര്‍ട്ട്. 15 മുതല്‍ 19 ഡിഗ്രി വരെ ഉയര്‍ന്ന താപനില അനുഭവപ്പെടുമ്പോള്‍ രാത്രിയിലെ കൂടിയ താപനില 11 ഡിഗ്രിയില്‍ നിലനില്‍ക്കുന്നു. അത്ലാന്റിക്കില്‍ രൂപപ്പെട്ട കാറ്റിന്റെ വേഗത കൂടി വന്ന പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിക്കുകയാണ്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് പടിഞ്ഞാറ് ഭാഗത്ത് മഴ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗാല്‍വേ, കൊണാര്‍ട്ട്, മണ്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ശനിയാഴ്ച ഉണ്ടാവുന്ന പരക്കെയുള്ള മഴ താത്കാലികമായിരിക്കും. ഞായറാഴ്ച മുതല്‍ രാജ്യവ്യാപകമായി തെളിവാര്‍ന്ന കാലാവസ്ഥയിലേക്കുള്ള മാറ്റവും ഉണ്ടാവും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: