ബിര്‍ഥില്‍ 2017-ലെ റ്റിഡിയെസ്റ്റ് ടൌണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഡബ്ലിന്‍: നാഷണല്‍ സൂപ്പര്‍ വാലു മത്സരത്തില്‍ ടിപ്പററിയിലെ ബിര്‍ഥില്‍ ടൌണ്‍ 2017-ലെ റ്റിഡിയെസ്റ്റ് ടൌണ്‍ എന്ന ബഹുമതി സ്വന്തമാക്കി. രാജ്യത്തെ 870 ടൗണുകളിലും വില്ലേജുകളിലുമായി നടത്തിയ മത്സരത്തില്‍ ബിര്‍ഥില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. റ്റിഡിയെസ്റ്റ് സ്മാള്‍ ടൌണ്‍ ഇനത്തില്‍ കോ-കോര്‍ക്കിലെ ക്ലോണക്കില്‍റ്റി ടൗണും ഇടം പിടിച്ചു. വലിയ പട്ടണങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ മത്സരത്തില്‍ മയോവിലെ വെസ്റ്റ് ഫോര്‍ട്ടും, ഏറ്റവും വലിയ നഗരങ്ങളില്‍ വെച്ച് എന്നീസ് നഗരവും റ്റിഡിയെസ്റ്റ് അവാര്‍ഡ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

വൃത്തിയും വെടിപ്പുമുള്ള ഗ്രാമ പട്ടണ നഗര പ്രദേശങ്ങളില്‍ വെച്ച് ഏറ്റവും മികച്ച പ്രദേശമാണ് റ്റിഡിയെസ്റ്റ് ടൌണ്‍ ആയി ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്നത്. ശുചിത്വത്തോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങള്‍, മാലിന്യം നല്ല രീതിയില്‍ സംസ്‌കരിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടൗണുകള്‍ക്ക് ഉയര്‍ന്ന പോയിന്റുകള്‍ ലഭിക്കും. ഈ മത്സരത്തിന് പരിസ്ഥിതി വകുപ്പിന്റെ സഹകരണവും ലഭിക്കുന്നുണ്ട്. 2016-ല്‍ ഡബ്ലിനിലെ സ്‌കേറീസ് ആണ് റ്റിഡിയെസ്റ്റ് ടൌണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: