ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം മംഗള്‍യാന്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി

 

2013 നവംബര് അഞ്ചിനു ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാള്‍ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി. 2013 നവംബര്‍ അഞ്ചിനായിരുന്നു മംഗള്‍യാന്‍ വിക്ഷേപണം നടന്നത്. 2014 സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായിരുന്നു ഇത്.

ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന, അണുവികിരണ സാന്നിധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. പിഎസ്എല്വി-എക്‌സ്എലാണ് മംഗള്‍യാനെ ഭ്രമണപഥത്തിലെത്തിച്ചത്. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‌നിന്നു 2013 നവംബര് 5 ന് ഉച്ചകഴിഞ്ഞ് 2.38ന് വിക്ഷേപിച്ച ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥവും കഴിഞ്ഞു ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ 300 ദിവസങ്ങള്‍ എടുത്തു. 2014 സെപ്റ്റംബര്‍് 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്.

ഏഴ് നിരീക്ഷണ ഉപകരണങ്ങളുമായാണു മംഗള്‍യാന്‍ വിക്ഷേപിക്കപ്പെട്ടത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താല്‍് വിവരം ശേഖരിക്കാന് കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിധ്യം പഠിക്കാനുള്ള ആല്ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സാന്നിധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‌സര്‍ എന്നീ ഉപകരണങ്ങളാണു മംഗള്‍യാനിലുള്ളത്. ഇതുവരെ 715 ചിത്രങ്ങള്‍ മംഗള്‍യാന്‍ ഭൂമിയിലേക്കെത്തിച്ചു കഴിഞ്ഞു. ആറു മുതല്‍ ഒന്‍പതു വരെ മാസങ്ങള്‍ പ്രവര്‍ത്തിക്കുമെന്നു കരുതിയ ഉപഗ്രഹം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നു ഐഎസ്ആര്‍ഒ അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: