ട്രക്ക് റെയില്‍ പാലത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഡാര്‍ട്ട് സര്‍വീസുകള്‍ വൈകും

ഡബ്ലിന്‍: ഗ്രാന്‍ഡ് കനാല്‍ ഡോക്കില്‍ നിറയെ ലോഡുമായി നീങ്ങിയ ട്രക്ക് റെയില്‍ പാലത്തില്‍ ഇടിച്ചു. ഗ്രാന്‍ഡ് കനാല്‍ ഡോക്കില്‍ ബാറോ സ്ട്രീറ്റിലാണ് സംഭവം നടന്നത്. ലോഡ് കൂടുതലുള്ള വലിയ ട്രാക്കിന്റെ മുകള്‍ ഭാഗം ആണ് റെയില്‍ പാലത്തില്‍ ഇടിച്ചത്. പാലത്തിനടിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ട്രാക്ക് കടന്നുപോകുന്ന സമയത്ത് മുകളിലൂടെ ഡാര്‍ട്ട് സര്‍വീസുകള്‍ കടന്നു പോകാത്തതിനാല്‍ വന്‍ അപകടമാണ് തെന്നി മാറിയത്. റെയില്‍ പാതയില്‍ വിള്ളലേറ്റതിനെ തുടര്‍ന്ന് തെക്ക് വടക്കന്‍ റൂട്ടുകളില്‍ ഡാര്‍ട്ട് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിനാല്‍ അരമണിക്കൂര്‍ വരെ വൈകി ആണെങ്കിലും സര്‍വീസ് ഉണ്ടാകുമെന്ന് റെയില്‍വേ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: