ഗാല്‍വേയില്‍ വാടക ചുട്ടുപൊള്ളുന്നു: ന്യുകാസ്റ്റിലിലെ ജീവിതച്ചിലവില്‍ വന്‍ വര്‍ദ്ധനവ്

ഗാല്‍വേ: ഗാല്‍വേയില്‍ ജീവിതച്ചിലവ് കൂടിയ പ്രദേശം ന്യുകാസ്റ്റില്‍ തന്നെ. താമസ സൗകര്യത്തിന് ഏറ്റവും കൂടുതല്‍ തുക ചിലവിടേണ്ട പ്രദേശവും ഇത് തന്നെയാണ്. ഗാല്‍വേ നാഷണല്‍ യുണിവേഴ്‌സിറ്റിയിലെയും ഗാല്‍വേ ആശുപത്രിയിലെയും വിദ്യാര്‍ത്ഥികളും ജീവനക്കാരും താമസ സൗകര്യം ലഭിക്കാന്‍ വന്‍ തുകയാണ് ഓരോ മാസവും ന്യൂകാസ്റ്റിലില്‍ ചെലവിടുന്നത്.

റെസിഡന്‍ഷ്യല്‍ ടെനന്‍സിസ് ബോര്‍ഡിന്റെയും (ആര്‍.ടി.ബി) എക്കൊണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്‌ന്റെയും ഇ.സ്.ആര്‍.ഐ-ന്റെയും കണക്ക് അനുസരിച്ച് 2017-ല്‍ 6 മാസം പിന്നിട്ടപ്പോള്‍ ഇവിടെ ശരാശരി മാസ വാടക 1181 യൂറോ ആയി മാറി. ആവശ്യക്കാര്‍ വര്‍ധിച്ചതും വാടക കെട്ടിടങ്ങള്‍ കുറഞ്ഞതും വില വര്‍ദ്ധനവിന് കാരണമായി. 2016-ല്‍ 1129 ആയിരുന്ന വാടക 4 ശതമാനത്തിലധികം കുതിച്ച്ചാട്ടം നടത്തിയതായി കാണാം.

ഗാല്‍വേ നഗര മധ്യത്തില്‍ 957 യൂറോ ആയിരുന്ന ശരാശരി വാടക നിരക്ക് 1030 യൂറോയിലെത്തി. ഗാല്‍വേ നഗരപ്രദേശത്ത് വാടക നിരക്കില്‍ കുത്തനെയുണ്ടായ വര്‍ദ്ധനവ് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കി. എക്കാലവും ശരാശരി വരുമാനക്കാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ട് ഇല്ലാത്ത ഗാല്‍വേ നഗരത്തില്‍ പൊള്ളുന്ന വാടക വിലയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്. ഗാല്‍വേയില്‍ ചിലവ് കൂടിയ മറ്റൊരു പ്രദേശം ബോഹിമോര്‍ ആണ്. 1000 യൂറോ ആണ് ഇവിടുത്തെ മാസ വാടക.

ഗാല്‍വേ കൗണ്ടികളില്‍ വെച്ച് ഏറ്റവും കൂടിയ വാടക നിരക്ക് ഉള്ളത് ഹെഡ്‌ഫോര്‍ഡിലാണ്. 1197 യൂറോ ആണ് ഇവിടുത്തെ ശരാശരി വാടക നിരക്ക്. നഗരപ്രദേശങ്ങളില്‍ വെച്ച് ഏറ്റവും കുറവ് ബാലിബാനിലാണ് (871 യൂറോ). ഏറ്റവും കുറഞ്ഞ വാടക നിരക്ക് ഉള്ളത് പോര്‍ട്ടുംനയിലാണ്. മാസം 451 യൂറോ ഉണ്ടെങ്കില്‍ ഇവിടെ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: