ആദ്യ പറക്കും ടാക്സി നഗരമാകാന്‍ ദുബായ്

 

പറക്കും ടാക്സിയുടെ പരീക്ഷണ പറക്കലിന് ദുബായ് നഗരം സാക്ഷ്യം വഹിച്ചു. ഡ്രോണ്‍ ടാക്സി സര്‍വീസുകളുള്ള ലോകത്തെ ആദ്യ നഗരമാകാനുള്ള പുറപ്പാടിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഈ നഗരം. ജര്‍മ്മന്‍ ഡ്രോണ്‍ കമ്പനിയായ വോളോകോപ്റ്ററാണ് പറക്കും ടാക്സി വികസിപ്പിച്ചത്. ചെറിയ, 2 സീറ്റര്‍ ഹെലികോപ്റ്റര്‍ കാബിന് സമാനമാണ് ഈ പറക്കും കാര്‍. മുകളിലെ വളയത്തില്‍ പതിനെട്ട് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചാണ് വാഹനം പറക്കലിന് അനുയോജ്യമാക്കിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനുവേണ്ടി നടത്തിയ കന്നി പരീക്ഷണപ്പറക്കലില്‍ യാത്രക്കാരായി ആരും ഉണ്ടായിരുന്നില്ല.

റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രണമില്ലാതെ പറക്കാന്‍ കഴിയുന്നതാണ് ഈ ടാക്സി. പരമാവധി അര മണിക്കൂര്‍ സമയം പറക്കാം. ബാക്കപ്പ് ബാറ്ററികള്‍, റോട്ടോറുകള്‍, രണ്ട് പാരച്യൂട്ടുകള്‍ എന്നീ സുരക്ഷാ സന്നാഹങ്ങളും പറക്കും ടാക്സിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്മാര്‍ട്ട്ഫോണിലെ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സമീപത്തെ വോളോപോര്‍ട്ടിലേക്ക് വോളോകോപ്റ്റര്‍ വിളിച്ചുവരുത്താന്‍ കഴിയും. ഒരു ഡസനിലധികം യൂറോപ്യന്‍, യുഎസ് കമ്പനികളോടാണ് വോളോകോപ്റ്റര്‍ മത്സരിക്കുന്നത്. സയന്‍സ് ഫിക്ഷനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഓരോരുത്തരും അവരുടേതായ രീതിയില്‍ പറക്കും വാഹനങ്ങള്‍ നിര്‍മ്മിച്ചുവരുന്നു. നേരെ മുകളിലേക്ക് പറന്നുപൊങ്ങുകയും അതേ പോലെ പറന്നിറങ്ങുകയും ചെയ്യുന്നവയാണ് ഈ വാഹനങ്ങള്‍. വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്-ലാന്‍ഡിംഗ് എയര്‍ക്രാഫ്റ്റ്.

സ്മാര്‍ട്ട്ഫോണിലെ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സമീപത്തെ വോളോപോര്‍ട്ടിലേക്ക് വോളോകോപ്റ്റര്‍ വിളിച്ചുവരുത്താന്‍ കഴിയുമെന്ന് സിഇഒ ഫ്ളോറിയാന്‍ റോയിട്ടര്‍ പറഞ്ഞു. ഓട്ടോണമസായി നിങ്ങളെ ഇരുത്തി ലക്ഷ്യസ്ഥാനത്തേക്ക് പറന്നുപോകും. ജിപിഎസ് ട്രാക്കിംഗ് അടിസ്ഥാനമാക്കിയാണ് പറക്കുന്നത്. പോകുംവഴിയില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് അധികം വൈകാതെ നല്‍കുമെന്ന് ഫ്ളോറിയന്‍ റോയിട്ടര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ടാക്സി സര്‍വീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: