98 -ാം വയസില്‍ ബിരുദാനന്തര ബിരുദം നേടി രാജ്കുമാര്‍ ശ്രെദ്ധേയനാകുന്നു

 

വാര്‍ദ്ധക്യത്തില്‍ ബിരുദാനന്തര ബിരുദം പാസ്സായി താരമായിരിക്കുകയാണ് 98 വയസ്സുകാരനായ രാജ്കുമാര്‍ വൈശ്യ. നളന്ദ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎ എക്കണോമിക്സിലാണ് ഇദ്ദേഹം ബിരുദാന്തര ബിരുദം നേടിയത്. 1938 ലായിരുന്നു ഇദ്ദേഹം ബിരുദം പാസായത്. പിന്നീട് സ്വകാര്യ സ്ഥാപത്തില്‍ ജോലി നേടുകയും 1980ല്‍ വിരമിക്കുകയും ചെയ്തു. 2015 ലാണ് ഇദ്ദേഹത്തിന് പോസ്റ്റ് ഗ്രാജുവേഷന്‍ നേടണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ നളന്ദ യൂണിവേഴ്സിറ്റിയില്‍ ചെല്ലുകയും അവര്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു.

പിജി പാസാകണമെന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എന്റെ ജീവിതാഭിലാഷമാണ് ഞാന്‍ നേടിയെടുത്തതെന്നാണ് പരീക്ഷാ ഫലം വന്നപ്പോള്‍ രാജ് കുമാര്‍ പറഞ്ഞത്. ഏതു പ്രായത്തിലും ആര്‍ക്കും എന്തും നേടിയെടുക്കാം അതിന് ഉത്തമ ഉദാഹരണമാണ് താനെന്നും അദ്ദേഹം പറഞ്ഞു.

‘എന്ത് പ്രതിന്ധിയുണ്ടായാലും അതില്‍ തളര്‍ന്ന് പോകരുതെന്നാണ് എനിക്ക് യുവാക്കളോട് പറയാന്‍ ഉള്ളത്. സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുക. അപ്പോള്‍ അവസരങ്ങള്‍ താനെ നമ്മെ തേടിവരും. വിദ്യാര്‍ത്ഥിയുടെതായ ചിട്ടകള്‍ പഠനത്തില്‍ കൊണ്ടുവരാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. രാവിലെ എഴുന്നേറ്റ് പരീക്ഷയ്ക്ക് പഠിക്കുക എന്നത് ഒട്ടും സാധ്യമല്ലായിരുന്നു. എന്നിട്ടും ലക്ഷ്യം നേടിയെടുക്കാന്‍ സാധിച്ചു’ രാജ്കുമാര്‍ വൈശ്യ പറഞ്ഞു.

2016 ലാണ് രാജ് കുമാര്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതിയത്. 2017 ല്‍ രണ്ടാം വര്‍ഷവും എഴുതി. തന്റെ കൊച്ചുമക്കളെക്കാളും പ്രായം കുറഞ്ഞ കുട്ടികളുടെ കൂടെ പഠിച്ചാണ് അദ്ദേഹം പരീക്ഷ എഴുതി പാസ്സായതെന്ന് നളന്ദ യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു. ഇംഗ്ലീഷിലാണ് രാജ് കുമാര്‍ പരീക്ഷ എഴുതിയത്.

ജനങ്ങളും രാജ്യവുമെല്ലാം സാമ്പത്തികമായി അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചറിയാനാണ് സാമ്പത്തിക ശാസ്ത്രത്തില്‍ തന്നെ ഇദ്ദേഹം പിജി ചെയ്തത്. കുടുംബത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായതു മൂലമാണ് ഡിഗ്രി കഴിഞ്ഞയുടന്‍ പിജി ചെയ്യാന്‍ സാധിക്കാക്കാതെ പോയതെന്ന് രാജ് കുമാര്‍ പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: