അപരിചിത നമ്പറുകളില്‍ നിന്നും വരുന്ന മിസ്ഡ് കോളുകള്‍ സൂക്ഷിക്കുക

ഡബ്ലിന്‍: അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നും വരുന്ന മിസ്ഡ്കാള്‍ നമ്പറിലേക്ക് കഴിവതും തിരിച്ച് വിളിക്കരുതെന്ന് മുന്നറിയിപ്പ്. വിളി വന്നു ഫോണ്‍ അറ്റന്‍ഡ് ചെയ്യാനുള്ള സമയത്തിന് ഇടയില്‍ തന്നെ കോള്‍ കട്ട് ചെയ്യപ്പെടുകയും തിരിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുന്ന പുതിയതരം തട്ടിപ്പുകള്‍ക്ക് ഇരകളായിക്കൊണ്ട് ഇരിക്കുകയാണ് ഐറിഷുകാര്‍. തിരിച്ചു വിളിക്കപെടുമ്പോള്‍ നിങ്ങളെ കാത്തിരിക്കുകയാണെന്ന ഒരു സ്ത്രീ ശബ്ദം മാത്രം കേള്‍ക്കാമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിനെ തുടര്‍ന്ന് 6.75 യൂറോ വരെ മിനിട്ടുകള്‍ക്ക് ഈടാക്കപ്പെടുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് നേരെ ജാഗ്രത പുലര്‍ത്തണമെന്ന് ഐറിഷ് സൈബര്‍ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തെക്കന്‍ ശാന്ത സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് വന്വട്ല്‍ നിന്നും കോളുകള്‍ വന്നതായി പിന്നീട് കണ്ടെത്തുകയായിരുന്നു.

ടോംഗ, നൂറു, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അപരിചിതമായ ഫോണ്‍ കോളുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു അപരിചിത നമ്പറില്‍ നിന്നും വന്ന ഫോണ്‍ കോളിന് മറുപടി നല്‍കിയ ഐറിഷ്‌കാരിയുടെ മെയില്‍ അകൗണ്ട് ലോക്ക് ചെയ്യപ്പെട്ടു. പിന്നീട് ഗൂഗിളുമായി ബന്ധപ്പെട്ട് അകൗണ്ട് റിക്കവര്‍ ചെയ്ത് എടുക്കുകയായിരുന്നു.

പലതവണ മിസ്ഡ് കാള്‍ വരുമ്പോള്‍ തിരിച്ചു വിളിക്കാനുള്ള സഹജമായ മനഃശാസ്ത്രം മനസ്സിലാക്കിയാണ് തട്ടിപ്പുകാര്‍ ഈ തന്ത്രം പ്രയോഗിക്കുന്നത്. അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ക്ക് വ്യക്തി വിവരങ്ങള്‍ നല്‍കരുതെന്ന് സൈബര്‍ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സംശയാസ്പദമായ കോളുകളോട് പ്രതീകരിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് സുരക്ഷാ കേന്ദ്രങ്ങള്‍ പറയുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: