ലുവാസില്‍ ഇനി മുതല്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം സഹിക്കേണ്ടി വരില്ല

ഡബ്ലിന്‍: ലുവാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ പുതിയ പദ്ധതി നിലവില്‍ വന്നു. യാത്രക്കാര്‍ക്ക് ലുവാസ് എന്ന് ടൈപ്പ് ചെയ്ത ശേഷം 51444 എന്ന നമ്പറിലേക്ക് ഒരു സന്ദേശം അയച്ചാല്‍ മാത്രം മതി. ലൊക്കേഷന്‍ ട്രാം നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ശേഷം വേണം സന്ദേശം അയക്കേണ്ടത്.

ചില ലുവാസ് റൂട്ടുകളില്‍ നിരന്തരമായി സാമൂഹ്യ വിരുദ്ധര്‍ യാത്രക്കാരെ ശല്യം ചെയ്യുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. യാത്രക്കിടെ മദ്യപിച്ച് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരും കുറവല്ല. യാത്രക്കിടെ ഏതു തരത്തിലുമുള്ള അസൗകര്യം നേരിട്ടാലും ഉടന്‍ തന്നെ സന്ദേശം അയക്കണമെന്ന് ലുവാസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

സന്ദേശങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് ഉടന്‍ തന്നെ നടപടികള്‍ കൈക്കൊള്ളുമെന്നും റവന്യു പ്രൊട്ടക്ഷന്‍ സൂപ്പര്‍വൈസര്‍ സൈമണ്‍ ഡോബിന്‍ അറിയിച്ചു. 6 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഈ യാത്ര സുരക്ഷാ മാര്‍ഗ്ഗം വിജയം കൈവരിച്ചാല്‍ മറ്റു പൊതു ഗതാഗത സേവനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: