ഡബ്ലിനിലെ കോര്‍ക്ക് സ്ട്രീറ്റില്‍ പുതിയ പബ്ലിക് പാര്‍ക്ക്

ഡബ്ലിന്‍: എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒത്തു ചേരാന്‍ കഴിയുന്ന പബ്ലിക് പാര്‍ക്ക് ഡബ്ലിന്‍ കോര്‍ക്ക് സ്ട്രീറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഡബ്ലിനിലെ ചരിത്ര പ്രധാനമായ ലിബര്‍ട്ടീസ് ഏരിയയോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട പാര്‍ക്കില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കളിസ്ഥലം, സ്‌കേറ്റിങ് പാര്‍ക്ക്, പച്ചപ്പ് നിറഞ്ഞ ഇരിപ്പിടം തുടങ്ങി വൈവിധ്യമാര്‍ന്ന പാര്‍ക്കില്‍ എല്ലാ പ്രായക്കാര്‍ക്കും ഒത്തു ചേരാം.

ഡബ്ലിന്‍ നിവാസികളുടെ വളരെക്കാലത്തെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് പുതിയൊരു പബ്ലിക് പാര്‍ക്ക് നിലവില്‍ വന്നത്. രക്ഷിതാക്കള്‍ വിദ്യാത്ഥികള്‍ തുടങ്ങി പ്രായഭേദമന്യേ ഏവരും ഇത്തരത്തില്‍ ഒരു പാര്‍ക്കിന്റെ കാത്തിരിപ്പില്‍ ആയിരുന്നു. ചുവരുകളുടെ ഭാരം ഇല്ലാതെ നടക്കാനും കളിക്കാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഡബ്ലിന്‍ നിവാസികള്‍ക്ക് പ്രയോജനപ്പെടുന്ന പാര്‍ക്ക് ആണ് ഇതെന്ന് ഉത്ഘാടന വേളയില്‍ ഡബ്ലിന്‍ സിറ്റി മേയര്‍ മൈക്കല്‍ മേക് ഡോണ്‍ച്ച അഭിപ്രായപ്പെട്ടു. നഗരങ്ങളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പബ്ലിക് സ്‌പേസ് തിരിച്ചു പിടിക്കാന്‍ കഴിവുള്ളതാണ് ഈ പാര്‍ക്ക് എന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: