ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ; അയര്‍ലണ്ട് യോഗത്തില്‍ വിജയ് മേത്ത പങ്കെടുത്തു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ബി ജെ പിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് യൂറോപ്പിന്റെ ചുമതല വഹിക്കുന്ന വിജയ് മേത്ത പറഞ്ഞു. പ്രവാസദേശങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡബ്ലിനില്‍ ചേര്‍ന്ന OFBJP(ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി) യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

OFBJP അയര്‍ലന്‍ഡ് അനുയായികളുടെ സമ്മേളനം ഒക്ടോബര്‍ 1 നു ഡബ്ലിനില്‍ നടന്നു. OFBJP അയര്‍ലന്‍ഡിന്റെയും യൂറോപ്പിന്റെയും ചുമതല വഹിക്കുന്ന ശ്രീ വിജയ് മേത്ത ആയിരുന്നു സമ്മേളനം നയിച്ചത്. അദ്ദേഹം ന്യൂ ഡല്‍ഹിയില്‍ നിന്നാണ് ഇതിനായി എത്തിച്ചേര്‍ന്നത്. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുയായികള്‍ പങ്കെടുത്തു.

 

Share this news

Leave a Reply

%d bloggers like this: