എം-9 ഗതാഗത പാതയില്‍ ഇന്ന് വാഹനപരിശോധന

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ്-ഡബ്ലിന്‍ ഗതാഗത പാതയില്‍ ഇന്ന് വാഹന പരിശോധന ശക്തമാക്കും. പരിശോധനക്ക് വേണ്ടി എം.9-ല്‍ നിരവധി ചെക്ക് പോയിന്റുകളും ഉണ്ടാകും. ഗാര്‍ഡയുടെ പരിശോധനക്ക് പുറമെ റോഡ് സുരക്ഷാ വകുപ്പ്, റവന്യൂ വകുപ്പ്, ആരോഗ്യ സുരക്ഷാ വകുപ്പ്, സാമൂഹ്യ ക്ഷേമ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പരിശോധനയും ഉണ്ടാകും.

വാഹനങ്ങളുടെ ലൈറ്റ്, ടയര്‍ പ്രഷര്‍ എന്നിവ ആയിരിക്കും പ്രധാനമായും പരിശോധിക്കപ്പെടുന്നത്. വാഹനങ്ങള്‍ വേഗത കുറച്ച് സീറ്റ് ബെല്‍റ്റ് ഇട്ട ശേഷം മാത്രം യാത്ര ചെയ്യുക. ലൈറ്റ് വെഹിക്കിള്‍സ് മുതല്‍ ഹെവി വെഹിക്കിള്‍സ് വരെയുള്ള എല്ലാത്തരത്തിലുമുള്ള വാഹനങ്ങളും പരിശോധനക്ക് വിധേയമാകുമെന്ന് ഗാര്‍ഡ അറിയിപ്പ് ഉണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: