ഡോനിഗളില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

ഡോനിഗല്‍: രാജ്യത്ത് വരണ്ട കാലാവസ്ഥ തുടരുമ്പോഴും ഡോനിഗളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍. കൂടിയ താപനില 11 ഡിഗ്രിക്കും 15 ഡിഗ്രിക്കും ഇടയിലാണ്. മഴക്കൊപ്പം ശക്തമായ കാറ്റ് അടിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് 50 എം.എം മഴ ഡോനിഗളില്‍ പെയ്ത് ഇറങ്ങുമെന്നാണ് നിരീക്ഷണം.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഒന്നും തന്നെ കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല. ഡോനിഗളില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാല്‍ മഴക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു. ചെറു ചാറ്റലോടെ ആരംഭിക്കുന്ന മഴ പിന്നീട് ശക്തി പ്രാപിച്ച് ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മഴയായി മാറുമെന്നാണ് മുന്നറിയിപ്പ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: