പൊതു നിരത്തുകളില്‍ കുതിരപ്പന്തയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു

ഡബ്ലിന്‍: സാല്‍ക്കി റെയ്സിംഗ് എന്ന അറിയപ്പെടുന്ന റെയ്സിംഗ് കുതിരവണ്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കമ്യുണിക്കേഷന്‍ മിനിസ്റ്റര്‍ ഡെന്നിസ് നോട്ടന്‍ വ്യക്തമാക്കി. പൊതുവഴികളില്‍ ഇത്തരം കുതിരപ്പന്തയങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

പൊതു നിരത്തുകളില്‍ മാത്രമാണ് കുതിരപ്പന്തയം നിര്‍ത്തലാക്കുന്നത്. സ്വകാര്യ നിരത്തുകളില്‍ പന്തയം നടത്തുന്നതിന് ഉള്ള അനുമതിയും ഉണ്ട്. പൊതു റോഡുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഇത്തരം പന്തയങ്ങള്‍ ഉടന്‍ നിര്‍ത്തി വെയ്ക്കണമെന്ന് റോഡ് സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം തന്നെ സര്‍ക്കസില്‍ നിന്നും വന്യ മൃഗങ്ങളെ അകറ്റി നിര്‍ത്താനുള്ള നിയമവും പ്രാബല്യത്തില്‍ വരും. വന്യ മൃഗ സംരക്ഷണ സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ഈ നിയമം വെച്ച് താമസിപ്പിക്കില്ലെന്ന് മന്ത്രി പ്രസ്താവിച്ചു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: