ലണ്ടനില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി: ഭീകരാക്രമണമെന്ന് സംശയം

ലണ്ടന്‍: ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യുസിയത്തിന് മുന്നില്‍ നിരവധിപേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. മ്യുസിയത്തിന് സമീപത്തിലെ ജനമധ്യത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം പെട്രോളിംഗ് നടത്തുകയാണ്. കാര്‍ ഇടിച്ചു കയറ്റിയതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോട്ട് ഉണ്ട്.

ഇന്ന് 2.30 പി.എം-ന് ആയിരുന്നു സംഭവം. ടൂറിസ്റ്റുകള്‍ ധാരാളം എത്തിയ സമയത്ത് ആയിരുന്നു അപകടം നടന്നത്. ഇതേ തുടര്‍ന്ന് സമീപത്തുള്ള വിക്ടോറിയ, ആല്‍ബര്‍ട് മ്യുസിയങ്ങള്‍ അടച്ചിട്ടു.

കാര്‍ ആസൂത്രിതമായി ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയതാകാമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ എത്രപേര്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടെന്ന് അറിവായിട്ടില്ല. മെഡിക്കല്‍ സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലണ്ടനില്‍ നിന്നും ദൃസാക്ഷികളില്‍ ഒരാള്‍ ട്വിറ്ററിലൂടെ സംഭവത്തെക്കുറിച്ച് ആദ്യം വെളിപ്പെടുകയായിരുന്നു.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: