ഐറിഷ് ആരോഗ്യ മേഖല പതനത്തിന്റെ വക്കില്‍: ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് അസോസിയേഷന്‍

ഡബ്ലിന്‍: ആരോഗ്യ മേഖലയില്‍ നിക്ഷേപം കുറഞ്ഞ് വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് അസോസിയേഷന്‍. ലീമെറിക്കില്‍ ഇന്നലെ ആരോഗ്യ മന്ത്രി അസോസിയേഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ആണ് അസോസിയേഷന്‍ അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. അയര്‍ലണ്ടില്‍ മൊത്തം 7,00,000 പേര്‍ ചികിത്സ ലഭിക്കാതെ കാത്തിരുപ്പ് പട്ടികയില്‍ തുടരുകയാണ്.

അടിസ്ഥാന വികസനമില്ലാത്ത ആശുപത്രികളില്‍ ആരോഗ്യ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണ്. ബഡ്ജറ്റില്‍ ആരോഗ്യ രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികളില്ലെങ്കില്‍ ആയിരക്കണക്കിന് രോഗികള്‍ ചികിത്സ ലഭിക്കാതെ മരണപ്പെടാന്‍ സാധ്യത ഉണ്ടെന്ന് സമ്മേളനം ശക്തമായ മുന്നറിയിപ്പ് നല്‍കി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: