ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഫാര്‍മസ്യുട്ടിക്കലില്‍ അവസരങ്ങള്‍

കോര്‍ക്ക്: കോര്‍ക്കിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ ഫാര്‍മസ്യുട്ടിക്കലിന്റെ സഹ കമ്പനിയായ ജന്‍സീന്‍ സയന്‍സസില്‍ അവസരങ്ങള്‍. മരുന്ന് നിര്‍മ്മാണ രംഗത്ത് ഇരുന്നൂറോളം ഒഴിവുകളാണ് കാമാപിനി പ്രഖ്യാപിക്കപ്പെട്ടത്. ഫാര്‍മസി കോഴ്സുകള്‍ പഠിച്ചിറങ്ങിയവര്‍ക്ക് ഉയര്‍ന്ന സ്ഥിര വരുമാനമുള്ള ജോലി വാഗ്ദാനമാണ് ജെന്‍സിന്‍ നല്‍കുന്നത്.

സന്ധി വാദം, സോറിയാസിസ്, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഔഷധം നിര്‍മ്മിക്കുന്ന കമ്പനി കോര്‍ക്കില്‍ ബിസിനസ്സ് സജീവമാക്കാന്‍ ഒരുങ്ങുകയാണ്. ഡബ്ലിന്‍, കോര്‍ക്ക്, ലീമെറിക് എന്നിവിടങ്ങളിലായി കമ്പനിക്ക് 11 ശാഖകളുണ്ട്. അയര്‍ലന്‍ഡില്‍ 3000 പേര്‍ക്ക് തൊഴില്‍ നല്‍കിയ വ്യവസായ ശൃംഖലയാണ് ഈ മരുന്ന് നിര്‍മ്മാണ കമ്പനി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: