ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം

ഡബ്ലിന്‍: അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സൂപ്പര്‍ വാലു, സെന്‍ട്ര, ഡേബ്രേക് ഷോപ്പുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഉപഭോക്താക്കളുടെ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി മൂന്നു കമ്പനികളിലും ഉടമസ്ഥാവകാശം ഉള്ള മസ്‌ഗ്രേവ്‌സ് സ്ഥിരീകരിച്ചു. ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കമ്പനികള്‍.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നെങ്കിലും പേരു, പിന്‍ നമ്പര്‍, സി.സി.ടി.വി. നമ്പര്‍ എന്നിവ ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മസ്ഗ്രേവ് വ്യക്തമാക്കി. ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അതീവ സുരക്ഷിതത്വമുള്ള സാങ്കേതിക സംവിധാനം കമ്പനി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി വകുപ്പിന്റെ നിയന്ത്രണത്തില്‍ ഡേറ്റ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: