മിനിമം ശമ്പളം വര്‍ധിപ്പിച്ചും മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറച്ചും ബഡ്ജറ്റ് തിളങ്ങുന്നു

ഡബ്ലിന്‍: ഭവന മേഖലയില്‍ സോഷ്യല്‍ ഹൗസിങ് വിപ്ലവം സൃഷ്ടിച്ച ബഡ്ജറ്റില്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് 25 ശതമാനം വരെ കുറക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. വരുമാന നികുതി, യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് എന്നിവയില്‍ വന്‍ കുറവാണ് അനുഭവപ്പെടുക. യു.എസ്.സി-യില്‍ 4.75 യൂറോ വരെ വെട്ടിക്കുറച്ചപ്പോള്‍ കോര്‍പ്പറേഷന്‍ നികുതി 12.5 ശതമാനമായി നിലനിര്‍ത്തി. വരുമാന നികുതി പരിധി 33,800 യൂറോ യില്‍ നിന്ന് 34,550 യൂറോ ആക്കി ഉയര്‍ത്തി.

കോര്‍പ്പറേഷന്‍ നികുതികള്‍ നിലനിര്‍ത്തിയ ബഡ്ജറ്റിനെ തുടര്‍ന്ന് വിദേശ കമ്പനികള്‍ അയര്‍ലണ്ടിലേക്ക് കടന്നു വരും. വരുമാന നികുതി പരിധി ഉയര്‍ത്തിയതും, മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറച്ചതും, അടിസ്ഥാന വേതനം വര്‍ധിപ്പിച്ചതും കുടുംബ ബഡ്ജറ്റ് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകമാകും. വര്‍ഷത്തില്‍ 2000 യൂറോ വരെ ലാഭിക്കാനും കഴിയും.

ക്രിസ്മസ് ബോണസ് 85 ശതമാനവും ഈ വര്‍ഷത്തിനുള്ളില്‍ നല്‍കാന്‍ ബഡ്ജറ്റില്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. 2018 മുതല്‍ മിനിമം വേതനം മണിക്കൂറില്‍ 9.9 യൂറോ ആക്കി നിജപ്പെടുത്തി. ഉയര്‍ന്ന വരുമാനക്കാര്‍ക്കും, ശരാശരി വരുമാനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ബഡ്ജറ്റാണ് ഇത്തവണ അവതരിക്കപ്പെട്ടത്.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: