സ്പെയിനില്‍ നിന്നും കാറ്റലോണിയ സ്വാതന്ത്ര്യമായി, അന്തിമ പ്രഖ്യാപനം പിന്നീട്

 

സ്വയംഭരണ പ്രവിശ്യയായ കാറ്റലോണിയ സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനഹിതം മാനിച്ചുള്ള പ്രഖ്യാപനമാണിതെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ വ്യക്തമാക്കി. പ്രഖ്യാപനം സ്പെയിന്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പെയിനെ വിഭജിക്കരുതെന്നും ഐക്യം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ നടന്നിരുന്നു. പുജ്ഡമൊനെ ജയിലില്‍ അടയ്ക്കണമെന്നത് അടക്കമുള്ള മുദ്രാവാക്യങ്ങളാണ് റാലിയില്‍ പങ്കെടുത്തവര്‍ മുഴക്കിയത്. പിന്നാലെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം.

സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഫ്രാന്‍സിനോട് ചേര്‍ന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ നെടുംതൂണാണ്.

80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്‌പെയിനിലെ 16 ശതമാനം ജനങ്ങള്‍ താമസിക്കുന്നത്. സ്വതന്ത്ര രാഷ്ട്രമാകണം എന്ന കാറ്റലോണിയക്കാരുടെ ആവശ്യമാണ് ഹിതപരിശോധനയില്‍വരെ എത്തിയത്. സ്‌പെയിന്‍ സര്‍ക്കാര്‍ വോട്ടെടുപ്പു തടയാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പാനിഷ് ഭരണഘടനാ കോടതിയും വിധിച്ചിരുന്നു. എന്നാല്‍ സ്പെയിനില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹിതപരിശോധനയില്‍ 90 ശതമാനവും വിധിയെഴുതിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: