ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി അയര്‍ലണ്ട്

അയര്‍ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. 2018 മെയില്‍ പാകിസ്ഥാനെതിരെയാണ് അരങ്ങേറ്റ ടെസ്റ്റ്. അയര്‍ലണ്ടില്‍ തന്നെയായിരിക്കും മത്സരം നടക്കുക. ഓക്ക്‌ലന്റില്‍ നടന്ന ഐസിസി മീറ്റിങിലാണ് തീരുമാനമുണ്ടായത്.

2017 ജൂണിലാണ് അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ഐസിസി അംഗത്വം നേടിയത്. വരുന്ന വര്‍ഷം നടക്കാന്‍ പോവുന്ന മത്സരത്തിനായി പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് സിഇഒ വാരന്‍ ഡ്യൂട്രോം പറഞ്ഞു.

2007 ഏകദിന ലോകകപ്പില്‍ കളിച്ച അയര്‍ലണ്ട് പാകിസ്ഥാനെ അട്ടിമറിച്ചിരുന്നു. പാകിസ്ഥാനുമായി മറ്റൊരു മത്സരം ടൈ ആവുകയും ചെയ്തിരുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: