ഗാല്‍വേ ഹൗസിങ് എസ്റ്റേറ്റില്‍ മാലിന്യ കൂമ്പാരം: സമീപത്തുള്ളവര്‍ക്ക് രോഗങ്ങള്‍ വിട്ടകലുന്നില്ല

ഗാല്‍വേ: ഗാല്‍വേ നഗരത്തിലെ ബാലി ബെയിന്‍ ഹൗസിങ് എസ്റ്റേറ്റില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതായി പരാതി. ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുതല്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വരെ മാലിന്യകൂട്ടത്തില്‍ ഉണ്ട്. സിറ്റി കൗണ്‍സിലിന്റെ ശ്രദ്ധ ഹൗസിങ് എസ്റ്റേറ്റിലേക്ക് ക്ഷണിച്ചുകൊണ്ട് സ്വതന്ത്ര കൗണ്‍സിലര്‍ ക്ലര്‍ കൊണോലി ആണ് മാലിന്യ ചര്‍ച്ച വിഷയമാക്കിയത്.

കൗണ്‍സിലിന്റെ പരിസ്ഥിതി കമ്മിറ്റിയായ എസ്.പി.സി-ക്ക് മുന്നിലാണ് കൗണ്‍സിലര്‍ ഹൗസിങ് എസ്റ്റേറ്റിലെ ദുരിതം വിവരിച്ചത്. ബാലി ബെയ്നില്‍ നിയമവിരുദ്ധമായ മാലിന്യ നിക്ഷേപം വര്‍ധിച്ചതിനാല്‍ സമീപത്തുള്ളവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ വിട്ടൊഴിയുന്നില്ല. ഇലക്ട്രോണിക് വെയ്സ്റ്റില്‍ നിന്ന് പലപ്പോഴും വിഷവസ്തുക്കളും പുറത്ത് വരുന്നുണ്ട്.

ഇവിടെ മാലിന്യം നീക്കാന്‍ കൗണ്‍സില്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് ആരോപിച്ച് ഹൗസിങ് എസ്റ്റേറ്റ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു തരത്തിലുമുള്ള നടപടിയും കൗണ്‍സില്‍ കൈക്കൊണ്ടില്ല. കൗണ്‍സിലിന്റെ അനാസ്ഥക്ക് എതിരെ പരിസ്ഥിതി സംരക്ഷണ വകുപ്പിന് പരാതി സമര്‍പ്പിച്ചിരിക്കുകയാണ് ഹൗസിങ് എസ്റ്റേറ്റുകാര്‍.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: