ഗണിത-ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് യോഗ്യതയില്ല. സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

ഡബ്ലിന്‍: പ്രധാനപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഐറിഷ് സെക്കണ്ടറി തലത്തില്‍ യോഗ്യതയുള്ള അദ്യാപകരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രിസിപ്പല്‍സ് ആന്‍ഡ് ഡെപ്യുട്ടി പ്രിന്‍സിപ്പല്‍സ് വാര്‍ഷിക സമ്മേളനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യോഗ്യതയുള്ള അദ്ധ്യാപകര്‍ ഇല്ലാത്തതിനാല്‍ സ്‌കൂളുകളിലെ മറ്റു ജീവനക്കാരും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ എത്തിക്കുമെന്ന് അസോസിയേഷന്‍ വിദ്യാഭ്യസ മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.

അദ്ധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവും നല്‍കി മികച്ച അദ്ധ്യാപകരെ അദ്ധ്യാപന രംഗത്ത് പിടിച്ച് നിര്‍ത്താന്‍ കഴിയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അയര്‍ലണ്ടിലെ കഴിവുറ്റ അദ്ധ്യാപകരെ രാജ്യത്ത് തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കും. ആഗോള വിദ്യാഭ്യാസ മേഖലക്ക് നിസ്തുലതയെ സംഭാവന ചെയ്യുന്നതില്‍ ഐറിഷ് അദ്ധ്യാപകര്‍ മുന്‍ നിരയിലാണ്. എന്നാല്‍ മികച്ച പാക്കേജ് ലഭിക്കുന്ന മിഡില്‍ ഈസ്റ്റിലേക്ക് ഐറിഷ് അദ്ധ്യാപകര്‍ ധാരാളമായി ചെന്നെത്തുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന വിഷയങ്ങളില്‍ അവഗാഹം ലഭിക്കാന്‍ വിദഗ്ദ്ധരായ അദ്ധ്യാപകര്‍ വേണം. അധ്യാപകരുടെ എണ്ണത്തില്‍ വരുന്ന കുറവ് നികത്തി മികച്ച അദ്ധ്യാപക പാക്കേജ് രാജ്യത്ത് ലഭിച്ചാല്‍ മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. അയര്‍ലണ്ടില്‍ ഇത് കണ്ടെത്താന്‍ ആയില്ലെങ്കില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും യോഗ്യരായ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടിരിക്കുകയാണ്.

 

എ എം

 

 

 

Share this news

Leave a Reply

%d bloggers like this: