സണ്‍ഡേസ്‌കൂള്‍ പ്രതിഭകള്‍ക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആദരം…

ലിമെറിക്ക്: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്നും ഓള്‍ അയര്‍ലണ്ട് സണ്‍ഡേസ്‌കൂള്‍ ടാലന്റ് കോമ്പറ്റീഷനില്‍ ഒന്നാം സമ്മാനം ലഭിച്ച ജോയല്‍ ജോണിനും, ലൊറേന്‍ സജിക്കും, ജോഷ്വ ഫിലിപ്പിനും,ബര്‍മിങ്ഹാമില്‍ വച്ച് നടന്ന യുകെയൂറോപ്പ് ടാലന്റ് കോമ്പറ്റീഷനില്‍ ജൂനിയര്‍ വിഭാഗം സോളോ സോങ്ങില്‍ രണ്ടാംസ്ഥാനം നേടിയ ലൊറേന്‍ സജിക്കും, 2017 ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ജോയല്‍ മാത്യുഫിലിപ്പനും ഇടവകയുടെ ഉപഹാരം നല്‍കി. ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഇടവക വികാരി റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് വിജയികളെ അനുമോദിച്ചു. വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി റവ.ഫാ.ജെഫിന്‍ സമ്മാനദാനം നിര്‍വഹിച്ചു.

എല്ലാ രണ്ടാം ശനിയാഴ്ചകളിലും 9 മണിക്ക് പ്രഭാത നമസ്‌കാരവും, വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സണ്‍ഡേ സ്‌കൂളും ലിമെറിക്കിലെ വെസ്റ്റ്‌ബെറിയിലുള്ള സെന്റ് നിക്കോളാസ് പള്ളിയില്‍ വച്ച് നടന്നുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ. നൈനാന്‍ പി. കുര്യാക്കോസ്: 0877516463

 

Share this news

Leave a Reply

%d bloggers like this: