IFC കലാസന്ധ്യ സീസണ്‍ 3 വോയ്‌സ് ഓഫ് അയര്‍ലഡ് 2017 ഓഡിഷന്‍ CROWN PLAZA യില്‍

അയര്‍ലണ്ടിലെ കലാസ്‌നേഹികള്‍ക്കായി ഇന്ത്യന്‍ ഫാമിലി ക്ലബ് (IFC ) ഒരുക്കുന്ന കലാസന്ധ്യ സീസണ്‍ 3 (Powered By Daily Delight ) നവംബര്‍ 3 വൈകിട്ട് 4 .30 ന് പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും.

കലാസന്ധ്യയോടനുബന്ധിച്ചു നവംബര്‍ 2 ന് നടത്തുന്ന IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് 2017 Talent Hunt ഓഡിഷനില്‍ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ വിധി കര്‍ത്താവാകുന്നു. അനേകം ഹിറ്റ് ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ച ജി. വേണുഗോപാലിന് മുന്നില്‍ പാടാനുള്ള ഈ അസുലഭമായ അവസരത്തിനായി മത്സരാര്‍ത്ഥികളില്‍ നിന്നും വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .

നവംബര്‍ 2 നു വൈകിട്ട് 4 മണിക്ക് ബ്‌ളാഞ്ചസ്ടൗണ്‍ CROWN PLAZA HOTEL ല്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന നടത്തുന്ന ഓഡിഷനില്‍ ഗായകന്‍ ജി. വേണുഗോപാല്‍ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് നവംബര്‍ 3 ന് കലാസന്ധ്യയില്‍ പുരസ്‌കാരത്തോടൊപ്പം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പാടാനുള്ള അവസരവും ലഭിക്കും .മത്സരാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും ഓഡിഷന്‍ കാണാന്‍ അവസരം ഉണ്ടായിരിക്കും.

നവംബര്‍ 3 ന് കലാസന്ധ്യ സീസണ്‍ 3 യില്‍ സുപ്രസിദ്ധ ഗായകന്‍ ജി.വേണുഗോപാലും യുവഗായിക അഖില ആനന്ദും നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് , ഹാസ്യ കലാകാരന്‍ സാബു തിരുവല്ലയുടെ മിമിക്രി, ശ്രീ ശിവ അക്കാഡമിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തം എന്നീ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നു. പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ സമ്മി സാമുവല്‍ ശബ്ദ ക്രമീകരണം നിര്‍വഹിക്കും.

അയര്‍ലണ്ടിലെ യുവ ഗായകര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന Talent Hunt ലേക്ക് മത്സരിക്കാന്‍ ifcireland1@gmail.com ല്‍ ബന്ധപ്പെടുക .

വിശദ വിവരങ്ങള്‍ക്ക്
ജിബു 0863756054
ജോണ്‍ 0871331189
ബോബി 0861025180
സാജു 0899600948

 

Share this news

Leave a Reply

%d bloggers like this: