ഐറിഷ് ദത്തവകാശ നിയമത്തില്‍ കാതലായ മാറ്റം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ദത്തവകാശ നിയമത്തില്‍ കാതലായ മാറ്റം വരുത്തി. 3 വര്‍ഷം ഒരുമിച്ച് താമസിക്കുന്ന ദമ്പതിമാര്‍ക്ക് മാത്രമേ ഇനിമുതല്‍ കുട്ടികളെ ദത്തെടുക്കാന്‍ കഴിയൂ. ആദ്യമായാണ് അയര്‍ലണ്ടില്‍ ദത്തവകാശ നിയമത്തില്‍ മാറ്റം വരുത്തുന്നത്. മുന്‍കാലങ്ങളില്‍ ദമ്പതികള്‍ക്ക് മാത്രമാണ് ദത്തെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നത്. ഇനിമുതല്‍ വിവാഹം കഴിഞ്ഞ സ്വവര്‍ഗാനുരാഗികള്‍ക്കും സാമ്പത്തിക ഭദ്രതയുള്ള വ്യക്തികള്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ അവകാശം ഉണ്ടാകും.

ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3 വര്‍ഷക്കാലത്തിനുള്ളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയുമെന്ന് അഡോപ്ഷന്‍ അതോറിറ്റി ഓഫ് അയര്‍ലന്‍ഡ് വ്യക്തമാക്കി. വളര്‍ത്തുകുട്ടികള്‍ക്ക് മെച്ചപ്പെട്ട സാമൂഹിക സാമ്പത്തിക അന്തരീക്ഷങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ നേരത്തെയുള്ള തയ്യാറെടുപ്പുകള്‍ക്ക് കഴിയുമെന്ന് പുതുക്കിയ നിയമത്തെ പ്രശംസിച്ചുകൊണ്ട് അഡോപ്ഷന്‍ അതോറിറ്റി ചീഫ് പെട്രീഷ്യ ക്യാരി അറിയിച്ചു.

കുട്ടികളെ ദത്തെടുത്ത് പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേടിടുമ്പോള്‍ കെയര്‍ഹോമുകളെ ആശ്രയിക്കുന്ന ദമ്പതിമാര്‍ അയര്‍ലണ്ടില്‍ പെരുകി വരുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് മൂന്ന് വര്‍ഷക്കാലം നല്‍കുന്നത്. ഈ കാലത്തിനുളില്‍ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്ന് വര്‍ഷക്കാലയളവില്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആയിരിക്കണമെന്ന് ദത്തവകാശ നിയമം അനുശാസിക്കുന്നു. ഇതിനൊപ്പം തന്നെ നിലവിലെ നിയമ വ്യവസ്ഥകളും പാലിച്ചായിരിക്കും ഇനിമുതല്‍ ദത്തെടുക്കാന്‍ അനുവാദം ലഭിക്കുക.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: