ബോക്‌സ് റൂം ഇന്നോവേഷന്‍സ് :ടെന്‍ഷന്‍ ഒഴിവാക്കൂ,ഇനി ഞങ്ങളുണ്ട് കൂടെ.

ലണ്ടന്‍ :മലയാളി പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയില്‍ ലണ്ടനില്‍ പിറവി എടുത്ത ബോക്‌സ് റൂം ഇന്നൊവേഷന്‍സ് ലിമിറ്റഡ് ,അന്തര്‍ദേശീയ നിലവാരവും സാങ്കേതിക മികവും പുലര്‍ത്തി അതിന്റെ ജൈത്രയാത്ര തുടരുകയാണ് .സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും കരുതലിന്റെയും ഉദാത്ത ഭാവമായ വിവാഹാഘോഷം ഉള്‍പ്പെടെ ജീവിത യാത്രയിലെ സ്‌നേഹാനുഭവങ്ങളുടെ ഏത് മുഹൂര്‍ത്തവും അതിന്റെ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത് ഒരു പവിഴമുത്ത് പോലെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഇനി ബോക്‌സ് റൂം ഇന്നോവേഷന്‍സിനെ ധൈര്യമായി വിളിക്കാം .
യു. കെ , അയര്‍ലണ്ട് ,നോര്‍വെ ,ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന ഇരുപതംഗ ടീം കൈമെയ് മറന്ന് ആല്‍മാര്‍ത്ഥമായി ജോലി ചെയ്യുന്നതാണ് കമ്പനിയുടെ വിജയത്തിന്റെ നിദാനമെന്ന് മാനേജിങ് പാര്‍ട്ണര്‍മാരായ ഇമ്മാനുവേല്‍ ജോഫിന്‍ ജോണ്‍ ചക്കാലക്കല്‍ (ഇംഗ്ലണ്ട് ),തരുണ്‍ മൂര്‍ത്തി (ഇന്ത്യ ),ജെഫ്രിന്‍ ജിനു ജോണ്‍ (അയര്‍ലണ്ട് ) എന്നിവര്‍ പറയുന്നു .

ഈവന്റ് മാനേജ്‌മെന്റുകളെപ്പോലും അത്ഭുതപ്പെടുത്തി യൂറോപ്പിലും ഇന്ത്യയിലും താരതമ്യേന കുറഞ്ഞ നിരക്കില്‍ വര്‍ക്ക് ഏറ്റെടുത്ത് പരിപൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്യുന്നതാണ് കമ്പനിയുടെ ജനപ്രീതിക്കു കാരണം.ഗ്രൂമിങ് സെക്ഷന്‍ ഉള്‍പ്പെടെ വെഡിങ് ഫോട്ടോഗ്രാഫി ,വീഡിയോ ഗ്രാഫി,പരസ്യനിര്‍മ്മാണം ,വെബ് ഡിസൈന്‍,ഷോര്‍ട് ഫിലിം നിര്‍മ്മാണം ,ആര്‍ട്‌സ് വര്‍ക്ക് ഷോപ്പ്, തിയേറ്റര്‍ ആര്‍ട്‌സ് പെര്‍ഫോമന്‍സ് എന്നിവയിലും കമ്പനി ബഹുദൂരം മുന്നിലാണ് .മലയാളത്തനിമയിലും നിറവിലും ഈയിടെ പുറത്തിറക്കിയ പ്രിയം സോര്‍ട്ടക്‌സ് പരസ്യം നവ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.പറഞ്ഞറിഞ്ഞതിനേക്കാള്‍ ഒരു പടി കൂടി മുന്‍പില്‍ തന്നെയാണ് ബോക്‌സ് റൂം ഇന്നൊവേഷന്‍സ് ലിമിറ്റഡ് എന്ന് നിസംശയം പറയാം .

വിവരങ്ങള്‍ക്ക് :
00447711886192:ജോഫിന്‍
00919809061862:മൂര്‍ത്തി
00353894834132
വാട്‌സ്ആപ് :00353831639503
വെബ്‌സൈറ്റ് :
www.boxroominnovations.com

 

Share this news

Leave a Reply

%d bloggers like this: