ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി: ടി.വി ബ്രോഡ്ബാന്‍ഡ് ചാര്‍ജ്ജുകള്‍ പൊള്ളും.

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടി.വി ബ്രോഡ്ബാന്‍ഡ് ചാര്‍ജ്ജുകള്‍ ഉടന്‍ വര്‍ധിച്ചേക്കും. വരും ആഴ്ചകളില്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് വൊഡാഫോണും സ്‌കയും അറിയിച്ചു. ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് മാസം 10 യൂറോ വരെ അധിക ചാര്‍ജ്ജ് ഈടാക്കും. എന്നാല്‍ ചില പ്ലാനുകള്‍ക്ക് പുതിയ നിരക്ക് അനുസരിച്ച് 7 യൂറോ ആയിരിക്കും ഈടാക്കുക.

ടി.വി കണക്ഷനുകള്‍ക്ക് മാസത്തില്‍ 4 യൂറോ വരെ ശരാശരി നിരക്ക് ആയി തുടരും. ടി.വി ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് കൂടിയ പ്ലാനുകളില്‍ നിന്നും കുറഞ്ഞ പ്ലാനുകളിലേക്ക് വരുംതോറും വിലയില്‍ കുറവ് ഉണ്ടാകുമെന്ന് ടെലി കമ്യുണിക്കേഷന്‍ കമ്പനികള്‍ വ്യക്തമാക്കി. പഴയ പ്ലാനില്‍ തുടരുന്നവര്‍ ആണ് വിലനിരക്ക് സാരമായി ബാധിക്കുന്നത് എന്ന് വൊഡാഫോണും സ്‌കൈ അയര്‍ലണ്ടും വ്യക്തമാക്കി.

രാജ്യത്തെ ഒട്ടുമിക്ക ടെലികമ്യുണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് നടപ്പില്‍ വരുത്തിയിരുന്നു. വിവര സാങ്കേതികവിദ്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ആധുനിക സാങ്കേതിക ദൃശ്യ മികവ് ഉപഭോക്താക്കളില്‍ എത്തിക്കാനും കൂടിയാണ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതെന്ന് കമ്പനികള്‍ അറിയിച്ചു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: