അഞ്ചാം പനി: കോര്‍ക്കില്‍ വീണ്ടും രോഗബാധ; പ്രതിരോധപ്രവര്‍ത്തനവുമായി എച്ച്.എസ്.ഇ

കോര്‍ക്ക്: ഡബ്ലിനില്‍ രണ്ടുപേര്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചതിന് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം കോര്‍ക്കിലും ഒരാള്‍ക്ക് പനി ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ലബോറട്ടറി ടെസ്റ്റുകള്‍ പുറത്ത് വന്നതിന് ശേഷം ഔദ്യോഗിക സ്ഥിരീകരണം നടത്തും.

കൈകളില്‍ ആരംഭിക്കുന്ന ചുവന്ന പാടുകള്‍ ശരീരമാസകലം പടരുന്നത് രോഗത്തിന്റെ പ്രാരംഭ ലക്ഷണമായി കാണാം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് പതിനാല് മുതല്‍ 21 ദിവസങ്ങള്‍ക്കിടയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, കഫക്കെട്ട്, മൂക്കൊലിപ്പ്, കണ്ണുചുമക്കല്‍, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

വളരെ വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്ന അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ രണ്ടു ഡോസ് എം.എം.ആര്‍ കുത്തിവെയ്പ്പ് എടുക്കുകയാണ് പ്രതിരോധമാര്‍ഗ്ഗം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ഉണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: