ഡബ്ലിനിലെ ഉയര്‍ന്ന വാടക നിരക്ക്: പഠനം മുടങ്ങുമോ എന്ന ഭീതിയില്‍ വിദ്യാര്‍ഥികള്‍

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിന്റെ ജീവിതച്ചെലവ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക. വരുമാനത്തിന്റെ വലിയൊരു ഭാഗം വാടകയായി നല്‍കേണ്ടി വരുമ്പോള്‍ സമ്പാദ്യം കുറയുന്നതില്‍ മലയാളി സമൂഹങ്ങള്‍ക്കിടയിലും ഭീതി പടരുന്നു. വരുമാനത്തില്‍ നിന്നും നികുതി നല്‍കി ബാക്കി വരുന്ന 50 ശതമാനത്തോളം തുക വാടകയായി നല്‍കേണ്ടി വരുന്നു.

നഗരത്തില്‍ നിന്നും വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും അടിക്കടി കൂടി വരുന്നതായി റെസിഡന്‍ഷ്യല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. വന്‍കിട കമ്പനികളുടേത് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളാണ് ഡബ്ലിനില്‍ ഒഴിഞ്ഞു കിടക്കുന്നത്. ഇത്തരം ബില്‍ഡിങ്ങുകള്‍ കണ്ടെത്തി വാസയോഗ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇപ്പോഴും ചുവപ്പ് നാടയില്‍ തന്നെയാണ്.

ഡബ്ലിനില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ അതിസങ്കീര്‍ണ്ണമായ സാഹചര്യങ്ങളെയാണ് നേരിടേണ്ടി വരുന്നത്. പഠനം പാതിവഴിയില്‍ നിര്‍ത്തിപ്പോകാന്‍ ആഗ്രഹിക്കുന്നവരും ഈകൂട്ടത്തിലുണ്ട്. പാര്‍ട്ട് ടൈം ജോലി ചെയ്തിട്ടും കോളേജ് ഫീസും വാടകയും നല്‍കാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നു. ഡബ്ലിനിലെ ജീവിതച്ചെലവ് ഭയന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരിപഠനത്തിന് തെരഞ്ഞെടുക്കാനും വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായിത്തീരുന്നു.

 

ഡി കെ

 

 

Share this news

Leave a Reply

%d bloggers like this: