സൂപ്പര്‍ ബഗ്ഗ്: മൂന്ന് മരണങ്ങള്‍: താല-ഗാല്‍വേ ആശുപത്രികളില്‍ അടിയന്തരാവസ്ഥ

ഡബ്ലിന്‍: പ്രതിരോധ മരുന്നുകളെ വിഫലമാക്കുന്ന പുതിയതരം സൂപ്പര്‍ ബഗ്ഗുകളെ കണ്ടെത്തി. ഐറിഷ് ആശുപത്രികളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ കണ്ടെത്തിയ ബാക്ടീരിയ ഇതിനോടകം മൂന്ന് പേരുടെ ജീവനെടുത്തതായി ആരോഗ്യ വിദഗ്ദ്ധര്‍ സ്ഥിരീകരിച്ചു.

ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്ലന്‍സ് സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടോണി ഹോലോഹാന്‍ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാര്‍ബ പെനിമാസ്സ് റെസിസ്റ്റന്റ് എന്ററോബാക്ടീരിയസിസ് (സി.ആര്‍.ഇ) ഇനത്തില്‍പ്പെടുന്ന സൂപ്പര്‍ബഗ്ഗുകളെ പ്രതിരോധ മരുന്നുകള്‍ക്ക് നശിപ്പിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തി. 2012 മുതല്‍ ഇവയുടെ സാനിധ്യം മനസിലാക്കിയെങ്കിലും 5 വര്‍ഷത്തിനുള്ളില്‍ വ്യാപനം കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താല ആശുപത്രിയില്‍ 25 പേരും ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ്, ലീമെറിക് ആശുപത്രികളില്‍ മുപ്പതോളം പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. പനി, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ കടന്നുവരുന്ന രോഗഗബാധ മരണത്തിന് കാരണമാകുന്നതായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. മരിച്ച 3 രോഗികളും ശ്വാസതടസത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഐറിഷ് ആശുപത്രികളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: