അമേരിക്കയിലെ മന്‍ഹാട്ടനില്‍ ഐ.എസ് ഭീകരാക്രമണം: 8 പേര്‍ കൊല്ലപ്പെട്ടു

മന്‍ഹാട്ടന്‍: അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭീകരാക്രമണം. ലോവര്‍ മന്‍ഹാട്ടനിലെ സൈക്കിള്‍ പാതയില്‍ ട്രെക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് 8 പേര്‍ കൊല്ലപ്പെട്ടു. 15-ല്‍ കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയില്‍. മന്‍ഹാട്ടനില്‍ ഹഡ്‌സണ്‍ നദിയോട് ചേര്‍ന്നുള്ള സൈക്കിള്‍ പാതയില്‍ വെച്ച് ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് 3.30-നു ആയിരുന്നു ആക്രമണം ഉണ്ടായത്. വേള്‍ഡ് ട്രേഡ് സെന്റര്‍ മെമ്മോറിയലിന് സമീപപ്രദേശത്താണ് സംഭവം അരങ്ങേറിയത്. ട്രെക്ക് ഓടിച്ചിരുന്ന ഉസ്ബെക്കിസ്ഥാന്‍ സ്വദേശി 29-കാരനായ സൈഫുള്ള സൈപോവിനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഫ്ലോറിഡയില്‍ ലൈസന്‍സുള്ള ഇയാള്‍ ഇപ്പോള്‍ താമസിച്ച് വരുന്നത് ന്യൂജേഴ്‌സിയിലാണ്. തിരക്കേറിയ സൈക്കിള്‍ പാതയിലൂടെ അതിവേഗതയില്‍ കുതിച്ച ട്രെക്ക് മനഃപൂര്‍വം അപകടം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സൈക്കിള്‍ പാതയിലേക്ക് വരും മുന്‍പ് ഒരു സ്‌കൂള്‍ വാനിനെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. കാല്‍നടപ്പാതയില്‍ നിരവധി ആളുകളെ ഇടിച്ചിട്ട ശേഷം അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് സൈഫുള്ള വെടി ഉതിര്‍ത്തതായും ദൃസാക്ഷികള്‍ പറയുന്നു. ട്രെക്കില്‍ നിന്നും ഐ.എസ്-ന്റെ ലഘുലേഖകളും കറുത്ത കൊടിയും പോലീസ് കണ്ടെത്തി.

സംഭവത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലെ ഹഡ്സണ്‍ നദിയോട് ചേര്‍ന്നുള്ള തെരുവുകള്‍ പോലീസ് അടച്ചിട്ടു. തുടര്‍ന്ന് ഹാലോവീന്‍ ഫെസ്റ്റിവല്ലും പരേഡും നടക്കാനിരിക്കുന്ന ഗ്രീന്‍ വിച്ചില്‍ പോലീസ് പരിശോധന നടത്തി.

2010-ല്‍ അമേരിക്കയിലെത്തിയ സൈഫുള്ള ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള കുടിയേറ്റക്കാരനാണ്. നിലവില്‍ യുബര്‍ ഡ്രൈവറുമാണ്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൈഫുള്ളയെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ട്രെക്ക് ഇയാള്‍ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി.

നടന്നത് ഭീകരാക്രമണമായാണ് പ്രസിഡന്റ് ട്രംപും ന്യുയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ബ്ലാസിയോയും പറയുന്നത്. നിഷ്‌കളങ്കരായ ജനങ്ങളെ ഭീരുക്കളായ ഭീകരര്‍ ഉന്നംവയ്ക്കുകയാണെന്ന് ബ്ലാസിയോ അപലപിച്ചു.2001 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ആദ്യമായി ന്യുയോര്‍ക്കില്‍ നടക്കുന്ന ഭീകരാക്രമണമാണ് ഇത്. സംഭവത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപ കാലത്ത് പല രാജ്യങ്ങളിലും ഐഎസ് സമാന ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

https://youtu.be/boYc9CLjlN8

 

A paramedic looks at a body covered under a white sheet along a bike path, Tuesday Oct. 31, 2017, in New York. (AP Photo/Bebeto Matthews)

ഡി കെ

 

Share this news

Leave a Reply

%d bloggers like this: