ഷെറിന്‍ മാത്യൂസിന്റെ സംസ്‌കാരം രഹസ്യമായി നടത്തി; അന്ത്യവിശ്രമ സ്ഥലം വെളിപ്പെടുത്തില്ല.

 

അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ചു. മാധ്യമപ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തി തീര്‍ത്തും സ്വകാര്യമായായിരുന്നു മലയാളിദമ്പതികളുടെ ദത്തുപുത്രിയുടെ സംസ്‌കാരചടങ്ങ്. മതപരമായ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലാണ് കുട്ടിയുടെ സംസ്‌കാരം നടത്തിയതെന്ന് കുടുംബ അഭിഭാഷകര്‍ പറഞ്ഞു. എവിടെയാണ് സംസ്‌കരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഷെറിന്റെ മാതാവ് സിനിയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പെങ്കടുത്തത്.

ഒക്ടോബര്‍ ഏഴിന് പുലര്‍ച്ച മൂന്നുമണിക്ക് വീടിന് സമീപത്തുനിന്നാണ് ഷെറിന്‍ മാത്യൂസിനെ കാണാതായത്. ഒരാഴ്ചക്കുശേഷം വീട്ടില്‍ നിന്ന് ഒരു കിേലാമീറ്റര്‍ മാത്രം അകലെയുള്ള കലുങ്കിനടിയില്‍ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തി. പാലുകുടിക്കാത്തതിനാല്‍ വെളുപ്പിന് മൂന്ന് മണിക്ക് പുറത്തു നിര്‍ത്തിയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് പിതാവ് ആദ്യം നല്‍കിയ മൊഴി. എന്നാല്‍, നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ മരണപ്പെടുകയും പിന്നീട് കലുങ്കില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പിന്നീട് പിതാവ് പറഞ്ഞത്. സബര്‍ബന്‍ ഡാളസിലെ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്േമാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.പോസ്റ്റ്േമാര്‍ട്ടം റിേപ്പാര്‍ട്ട്
പുറത്തുവന്നിട്ടില്ല.

എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനി മാത്യൂസും രണ്ടുവര്‍ഷം മുമ്പാണ് ബിഹാറിലെ അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചുവെന്ന കുറ്റമുള്‍െപ്പടെ ചുമത്തിയ വെസ്ലി ഇപ്പോള്‍ ഡാളസിലെ കൗണ്ടി ജയിലിലാണ്. സംഭവം നടക്കുേമ്പാള്‍ സിനി ഉറങ്ങുകയായിരുന്നെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നുമാണ് മൊഴി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: