അമേരിക്കയെ വിറപ്പിച്ച് മാന്‍ഹാട്ടന്‍ ഭീകരാക്രമണം; ആക്രമണത്തിന് പദ്ധതിയിട്ടത് ഒരു വര്‍ഷം മുന്‍പ്

 

മാന്‍ഹാട്ടന്‍ ഭീകരാക്രണമത്തെ തുടര്‍ന്ന് കര്‍ശന നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ട്രംപ്. അമേരിക്കയെ വിറപ്പിച്ച മാന്‍ ഹട്ടന്‍ അക്രമിയെ ഗ്വാണ്ടനാമോ ജയിലിലടയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ ഹട്ടനില്‍ ട്രക്ക് നടപ്പാതയിലേയ്ക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയ സൈപ്പോവിനെ ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിലയക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ക്യാബിനറ്റ് യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ ഭീകരവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മാന്‍ ഹട്ടന്‍ അക്രമി സൈഫുള്ളോ സൈപ്പോവ് യൂബര്‍ കാര്‍ ഓടിച്ചിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മാന്‍ഹട്ടനിലെ ബൈക്ക് പാതയിലേയ്ക്ക് ഓടിച്ചു കയറ്റിയ ട്രക്കിടിച്ച് എട്ടുപേര്‍ മരിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെയാണ് യൂബൈര്‍ പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തോളം 29 കാരനായ സൈഫുള്ളോ യൂബര്‍ വാഹനമോടിച്ചിരുന്നതായും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

യുഎസ് അധികൃതര്‍ക്ക് പരിചിതനായ സൈപ്പോവ് ഉസ്‌ബെക്കിസ്താന്‍ പൗരനാണ്. 2010ല്‍ അമേരിക്കയിലെത്തിയ ശേഷം രാജ്യത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. വാടകക്കെടുത്ത ട്രക്ക് ഉപയോഗിച്ചായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിന് സമീപത്ത് ചൊവ്വാഴ്ച സൈപ്പോവ് ആക്രമണം നടത്തിയത്. സൈപ്പോവിന്റെ രണ്ട് സെല്‍ഫോണുകളില്‍ ഒന്നില്‍ 90 വീഡിയോകള്‍, 3,800 ഫോട്ടോകള്‍ എന്നിവ കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇവയില്‍ പലതും ഐസിസ് അനുബന്ധ വിഡിയോകളാണ്. തലയറുത്ത ബന്ദികളുടെ ചിത്രങ്ങളും ഇയാളുടെ ഫോണിലുണ്ട്. ഐസിസുമായി ബന്ധമുള്ള അറബികിലും ഇംഗ്ലീഷിലുമുള്ള മത ഗ്രന്ഥങ്ങള്‍ എന്നിവയാണ് അക്രമി ഉപയോഗിച്ച ട്രക്കില്‍ നിന്ന് കണ്ടെടുത്തത്. അക്രമണ സമയത്ത് ഐസിസ് പതാക ട്രക്കില്‍ സ്ഥാപിക്കാന്‍ ഇയാള്‍ ആലോചന നടത്തിയിരുന്നു.

ട്രക്കില്‍ നിന്നിറങ്ങിയ അക്രമി സൈപ്പോവ് അല്ലാഹു അക്ബര്‍ മുഴക്കിയാണ് ആക്രമണം നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസിന്റെ രീതിയില്‍ ആക്രമണം നടത്തിയ സൈപ്പോവ് മുസ്ലിമാണെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍. ഒരു വര്‍ഷം മുമ്പ് തന്നെ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട സൈപ്പോവ് രണ്ട് മാസം മുമ്പാണ് ആക്രമണത്തിനുപയോഗിച്ച ട്രക്ക് വാടകയ്‌ക്കെടുത്തത്. അമേരിക്കയിലെ ഹാലോവീന്‍ ആഘോഷങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത സൈപ്പോവ് ട്രക്കുകളുടെ വാടക സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിരുന്നു. ബ്രൂക്ക്‌ലിന്‍ പാലത്തിലെ പാതയില്‍ ട്രക്കോടിച്ച് കയറ്റി കൂടുതല്‍ പേരെ കൊലപ്പെടുത്താനായിരുന്നു അക്രമിയുടെ പദ്ധതി.

മാന്‍ ഹട്ടന്‍ അക്രമി സൈഫുള്ളോ സൈപ്പോവ് യൂബര്‍ കാര്‍ ഓടിച്ചിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമങ്ങളോട് അടുപ്പം സൂക്ഷിക്കുന്ന അക്രമിയ്ക്ക് മാന്‍ഹട്ടന്‍ ആക്രമണത്തോടെ യൂബര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ അന്വേഷണം നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ച യൂബര്‍ ഇയാളുടെ ഡ്രൈവിംഗ് ഹിസ്റ്ററി പരിശോധിച്ചുവരികയാണ്. ഡ്രൈവിംഗ് ഹിസ്റ്ററിയില്‍ സേഫ്റ്റി റിപ്പോര്‍ട്ടുകളൊന്നും കാണുന്നില്ലെന്ന് കമ്പനി പ്രതികരിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് ഇയാളുടെ പതിവാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെയും പല കേസുകളില്‍പ്പെട്ടിട്ടുള്ള സൈഫുള്ളോ സൈപ്പോവിന് കോടതി പിഴ വിധിച്ചിരുന്നു. ഗതാഗത നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാവാനുള്ള ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിഴ വിധിച്ചതോടെ ഓണ്‍ലൈനില്‍ പിഴയടച്ച ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ തയ്യാറായിട്ടില്ല.

ലോകത്തെ ഞെട്ടിച്ച മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തന്നെ എന്നത് അതീവ ഗൗരവപരമായി കാണേണ്ടതാണ്. ഭീകരാക്രമണത്തിന് ഉപയോഗിച്ച ട്രക്കില്‍ നിന്ന് ലഭിച്ച ലേഖനങ്ങളും, ദൃക്സാക്ഷികളുടെ മൊഴികളുമാണ് ഐസിസാണ് പ്രതിസ്ഥാനത്തെന്ന സൂചനകള്‍ നല്‍കുന്നത്. മാന്‍ഹട്ടനിലെ ബൈക്ക് പാതയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ?എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് ട്രക്കോടിച്ച് കയറ്റിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സൈപ്പോവിനെ പോലീസ് വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വാടകയ്‌ക്കെടുത്ത ട്രക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: