അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്: ന്യൂയോര്‍ക്കിനു പിന്നാലെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ആക്രമണം

 

ന്യൂയോര്‍ക്കില്‍ വാഹനമോടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു പുരുഷമാരും ഒരു സ്ത്രീയുമണ് മരിച്ചത്. ഒന്നിലധികം പേര്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. പോലീസ് തിരിച്ചും വെടിവെച്ചു. സംഭവത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സൂചന

ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയാണ് വെടിവെയ്പ് നടന്നത്. ആക്രമണം ഉണ്ടായതിനെതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികളെയും സാധനം വാങ്ങിക്കാനെത്തിയവരെയും അവിടെ നിന്നും ഒഴിപ്പിച്ചു. ആക്രമണം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ മ്രന്‍ഹാട്ടനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനത്തിനുനേരേ വാഹനമോടിച്ചുകയറ്റിയായിരുന്നു ആക്രമണം. ഉസ്ബെക്കിസ്താന്‍ പൗരനായ സയ്ഫുള്ളോ സയിപോവാണ് (29) കൊലയാളി. വാടകയ്ക്കെടുത്ത പിക്ക് അപ്പ് ട്രക്കിലെത്തിയ സയിപോവ് ലോവര്‍ മാന്‍ഹാട്ടനിലെ സെയ്ന്റ് ഹൂസ്റ്റണിലെ നടപ്പാതയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.

ആളുകള്‍ക്കിടയിലേക്ക് ട്രക് ഓടിച്ചു കയറ്റി എട്ടുപേരെ കൊന്ന സയ്ഫുള്ളോ സായ്‌പോവിനെതിരേ ഭീകരാക്രമണ കുറ്റം ചുമത്തി. ന്യുയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കിയിരുന്നു. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്നും ഐഎസ് ലഘുലേഖകള്‍ കണ്ടെത്തിയതിനു പിന്നാലെ സയ്ഫുള്ളോയില്‍ നിന്നും പിടിച്ചെടുത്ത സെല്‍ഫോണില്‍ ഐഎസ് ഭീകരര്‍ ബന്ദികളുടെ തലയറുക്കുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും വീഡിയോകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: