വിമാനത്തെ വെല്ലും വേഗതയില്‍ ബ്ലഡ് ഹൗണ്ട് കാര്‍

 

വേഗതയില്‍ വിമാനത്തെ വെല്ലുന്ന അവതരണവുമായി ബ്ലഡ് ഹൗണ്ട്. മണിക്കൂറില്‍ 1610 കിലോമീറ്റര്‍ വേഗതയാണ് ഈ പുത്തന്‍ കാറിനുള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ ആയ ബ്ലഡ് ഹൗണ്ടിന്റെ ആദ്യപരീക്ഷണ ഓട്ടം കഴിഞ്ഞദിവസം നടന്നു. എകദേശം 135,000 ബി.എച്ച്.പി കരുത്തുള്ള കാര്‍ മണിക്കൂറില്‍ 1000 മൈല്‍ വേഗത ആര്‍ജിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലണ്ടനിലെ കാനറി വാര്‍ഫില്‍ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 800 ബിഎച്ച്പി കരുത്തുള്ള സൂപ്പര്‍ചാര്‍ജിന് വി8 എന്‍ജിനാണ് റോക്കറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്.

350 സാങ്കേതിക വിദഗ്ധരുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനം കൊണ്ടാണ് ഈ പുത്തന്‍ കാറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 1000 മൈല്‍ ദൂരം ആര്‍ജിക്കാന്‍ വെറും 55 സെക്കന്റുകള്‍ മതിയെന്നതാണ് ഈ കാറിന്റെ പ്രത്യേകത. യുദ്ധ വിമാനത്തിന്റെ ജെറ്റ് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്ലഡ്ഹൗണ്ടിന്റെ ചെലവ് 510 കോടി രൂപ വരുമെന്നാണു നിഗമനം. ഗിന്നസ് റെക്കോര്‍ഡിലേക്ക് ചുവട് വെക്കുന്ന ഈ കാറിന് കരുത്തേകുന്നത്, മികച്ച ഫൈറ്റര്‍ ജെറ്റുകളിലൊന്നായ യൂറോഫൈറ്റര്‍ ടൈഫൂണിന്റെ രണ്ട് എന്‍ജിനുകളാണ്.

ഗിന്നസ് റെക്കോര്‍ഡില്‍ കയറാന്‍ ശ്രമിക്കുന്ന കാറിന് ലോകത്തെ ഏറ്റവും മികച്ച ഫൈറ്റര്‍ ജെറ്റുകളിലൊന്നായ യൂറോഫൈറ്റര്‍ ടൈഫൂണിന്റെ രണ്ട് എന്‍ജിനുകളാണ് കരുത്ത് പകരുന്നത്. എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട ബ്ലെഡ്ഹുഡ് എസ്എസ്സിയുടെ പരീക്ഷണയോട്ടം ഈ മാസം അവസാനം ബ്രിട്ടനില്‍ നടക്കും.2007ല്‍ ആരംഭിച്ച കാറിന്റെ പ്രവര്‍ത്തനം ഘട്ടംഘട്ടമായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: