ഭൂമിക്ക് സമാനമായ 20 ഗ്രഹങ്ങള്‍കൂടി, അവയില്‍ ജീവനുണ്ടായേക്കാമെന്ന് ഗവേഷകര്‍

 

ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള 20 ഗ്രഹങ്ങളെ നാസ കണ്ടത്തി. നാസയുടെ കെപ്ലര്‍ ദൗത്യമാണ് 20 ജീവസാധ്യമായ ഗ്രഹങ്ങളെ കണ്ടെത്തിയത്. ഭാവിയില്‍ മനുഷ്യര്‍ക്ക് അധിവസിക്കാന്‍ സാധിക്കാവുന്ന ഗ്രഹങ്ങളാകാം ഇവയെന്നും അവിടങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാമെന്നും നാസ ശാസ്ത്രജ്ഞര്‍ പറയുന്നു.

ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ നാഴികകല്ലാകുന്ന കണ്ടെത്തലാണ് കെപ്ലര്‍ ദൗത്യം നടത്തിയത്. കണ്ടെത്തിയ 20 ഗ്രഹങ്ങളിലേതിലെങ്കിലും ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കണ്ടെത്തിയ ഗ്രഹങ്ങളില്‍ പലതിനും ഭൂമിയുമായുള്ള സമാനതകള്‍ ഏറെയാണ്. അവയ്ക്കും ഭൂമിക്കും പൊതുവായ പലകാര്യങ്ങളിലും സമാനതകളുണ്ട്. ഇക്കൂട്ടതത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് കെഒഐ-7923.0 എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിനാണ്.

ആ ഗ്രഹത്തിന്റെ ഒരുവര്‍ഷം എന്നുപറയുന്നത് 395 ദിവസമാണ്. ഭൂമിയുടെ 97 ശതമാനം വലിപ്പമാണ് ഗ്രഹത്തിനുള്ളത്. എന്നാല്‍ മാതൃനക്ഷത്രത്തില്‍ നിന്നുള്ള അകലം ഭൂമിയെ അപേക്ഷിച്ച് കൂടുതലായതുകൊണ്ട് ഇവിടെ ചൂടുകുറവായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഭൂമിയില്‍ ചുടുകുറഞ്ഞ സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന താപനിലയാകും ഈ ഗ്രഹത്തിലെ കൂടിയ താപനിലയുള്ള പ്രദേശങ്ങളെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

ലഭ്യമായ വിവരങ്ങള്‍ വെച്ച് ഈ ഗ്രഹത്തിലേക്ക് ഒരാളെ അയയ്ക്കുന്നതില്‍ വലിയ തെറ്റില്ലെന്ന് കെപ്ലര്‍ പ്രോജക്ട് ലീഡറായ ജെഫ് കഫ്ളിന്‍ പറയുന്നത്. ജീവന് ഏറ്റവും സാധ്യതയുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിനിടയിലാണ് 20 എണ്ണത്തിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ന്യൂ സയന്റിസ്റ്റ് എന്ന മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഗ്രഹത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതായുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: