ബിഹാറില്‍ യുവതികള്‍ ആരാധിക്കുന്നത് മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച ഡസ്റ്റ് ബിന്‍

 

ഡസ്റ്റ് ബിന്നിനെ ആരാധിക്കുന്ന ബീഹാറിലെ ഒരു കൂട്ടം യുവതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അമ്പലത്തിന് പുറത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കാനായിരുന്നു കങ്കാരുവിനെപോലുള്ള ഒരു ഡെസ്റ്റ് ബിന്‍ സ്ഥാപിച്ചത്. ഇതിനെയാണ് ഇപ്പോള്‍ ഇവിടെയെത്തുന്ന സ്ത്രീകള്‍ ആരാധിക്കുന്നത്.

ഡസ്റ്റ് ബിന്നിന്റെ അടുത്ത് സ്ത്രീകള്‍ എത്തുന്നതും ഇതിലേക്ക് തീര്‍ത്ഥം തളിക്കുന്നതും ദൃശ്യത്തില്‍ ഉണ്ട്. ഇത് മാലിന്യം നിക്ഷേപിക്കാനുള്ളതാണെന്ന് മനസ്സിലാകാതെയാണ് ഇത്തരത്തില്‍ പെരുമാറുന്നത്.

വ്യത്യസ്തമായ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത് അതിഥി എന്ന യുവതിയാണ്. വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പലരും ഇതിനെ വിമര്‍ശിച്ച് ട്വീറ്റും ചെയ്തു. ആദരവിലും വിഗ്രഹാരാധനയിലുമുള്ള നമ്മുടെ ദേശീയ ശേഷി അങ്ങേയറ്റം എത്തുന്നു എന്നാണ് വീഡിയോ കണ്ട് ശശി തരൂര്‍ എംപി തന്റെ ട്വിറ്ററില്‍ കുറിച്ചത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: