തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി ഒന്നാം തീയതി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിനമാണെന്ന് സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസ് അറിയിച്ചു. ജനുവരി 20 വരെ അപേക്ഷ നല്‍കുന്നവര്‍ക്ക് 30 യൂറോ രെജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കും. ജനുവരി 20 നു ശേഷമുള്ള അപേക്ഷകര്‍ക്ക് 45 യൂറോ നല്‍കേണ്ടി വരുമെന്ന് സി.എ.ഓ മുന്നറിയിപ്പ് നല്‍കി.

കോഴ്‌സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇനി മറ്റൊരു അവസരം ഉണ്ടാകില്ലെന്ന് അപേക്ഷാ കേന്ദ്രം വ്യക്തമാക്കി. അപേക്ഷകര്‍ അവസാന ദിനം വരെ കാത്തിരിക്കാതെ കഴിയുന്നത്ര വേഗത്തില്‍ രെജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രദ്ധിക്കുക.

 

എ എം

 

Share this news

Leave a Reply

%d bloggers like this: