ഹാലോവീന്‍ മറവില്‍ മാലിന്യ നിക്ഷേപം തകൃതിയായി നടന്നു.

ഡബ്ലിന്‍: ഡബ്ലിനില്‍ ഹാലോവീന്‍ ദിനത്തിന്റെ മറവില്‍ വന്‍ തോതില്‍ മാലിന്യ നിക്ഷേപം നടന്നതായി പരാതി. നിക്ഷേപിക്കപെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മാസം അവസാനം വരെ സമയം വേണ്ടി വരുമെന്ന് സിറ്റി കൗണ്‍സിലിന്റെ സ്വീപ്പിങ് തൊഴിലാളികള്‍ പറയുന്നു. ഹാലോവിന്റെ ഭാഗമായി മാത്രമുണ്ടായ മാലിന്യമാണ് ഇതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

താലയിലെ റോഡരികില്‍ നിന്നും നീക്കം ചെയ്യേണ്ടി വരുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങളാണ്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ അടുക്കള മാലിന്യം വരെ ഈ മാലിന്യ നിക്ഷേപ കൂമ്പാരത്തിലുണ്ട്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ശേഷമാണ് മാലിന്യങ്ങളുടെ അളവ് ഇത്രയും വര്‍ധിച്ചതെന്ന് സിറ്റി കൗണ്‍സിലും സ്ഥിരീകരിച്ചു. ആഘോഷങ്ങള്‍ക്കിടയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടുപിടിക്കാനുള്ള സ്‌കോഡുകള്‍ രൂപീകരിക്കുമെന്ന് സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: